go

ദേവസ്വം മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത്: അക്കീരമൺ

SHARE

തിരുവല്ല ∙ തന്ത്രിമാർ ദേവസ്വം ബോർഡ് ജീവനക്കാരാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതും വിശ്വാസികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണെന്ന് തന്ത്രവിദ്യാപീഠം രക്ഷാധികാരി അക്കീരമൺ കാളിദാസൻ ഭട്ടതിരി.

തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരനല്ല, മറിച്ച് ക്ഷേത്രത്തിലെ ദേവന്റെ പ്രാണപ്രതിഷ്ഠ ചെയ്യുന്നവരും അവരുടെ പരമ്പരയിൽ പെട്ട ആളുമാണ്. ക്ഷേത്രത്തിലെയും ദേവന്റെയും ആചാരപരമായ എല്ലാ കാര്യങ്ങൾക്കും തീരുമാനങ്ങൾ എടുക്കേണ്ടത് തന്ത്രശാസ്ത്ര വിധിപ്രകാരം തന്ത്രിയുടെ ചുമതലയാണ്. യാത്രപ്പടിയും കർമങ്ങൾ ചെയ്യുന്നതിന്റെ ദക്ഷിണയും മറ്റുമാണ് തന്ത്രിക്കു ലഭിക്കുന്നത്.

മറിച്ച് ശമ്പളമോ പ്രോവിഡന്റ് ഫണ്ടോ പെൻഷനോ ഒന്നുമില്ല. അതുകൊണ്ടുതന്നെ അവർ ദേവസ്വം ബോർഡ് ജീവനക്കാരല്ല. തന്ത്രിമാരെ സർക്കാരോ ബോർഡോ നിയമിക്കുന്നുമില്ല.  ആചാരങ്ങളും അനാചാരങ്ങളും തിരിച്ചറിയാൻ ബോർഡ് ഭാരവാഹികൾക്കും ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും കഴിയണമെന്നും മുഖ്യപുരോഹിതരായ തന്ത്രിമാരെ അവഹേളിക്കുന്നത് നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama