go

‘വഴി’മുടക്കി വഴിവാണിഭം

pathanamthitta-road-side-sale
ഇട്ടിയപ്പാറ ടൗണിലെ വഴിവാണിഭം.
SHARE

റാന്നി ∙ വഴിവാണിഭക്കാരുടെ എണ്ണം ദിവസമെന്നോണം വർധിക്കുന്നതു മറ്റു വ്യാപാരികൾക്കു കൂടുതൽ തിരിച്ചടിയായി. വഴിവാണിഭക്കാരെ പൂർണമായി ഒഴിപ്പിക്കണമെന്ന താലൂക്ക് വികസനസമിതിയുടെ നിർദേശം നടപ്പാക്കുന്നില്ല. പുനലൂർ– മൂവാറ്റുപുഴ പാതയിൽ ചെത്തോങ്കര, വലിയപറമ്പുപടി, ഇട്ടിയപ്പാറ, കാവുങ്കൽപടി, റാന്നി വലിയപാലം, പെരുമ്പുഴ, പിജെടി കവല– ചെട്ടിമുക്ക് റോഡിൽ കണ്ടനാട്ടുപടി, വെണ്ണിക്കുളം– റാന്നി റോഡിൽ പേട്ട എന്നിവിടങ്ങളിലാണു ദിവസമെന്നോണം വഴിവാണിഭക്കാരുടെ എണ്ണം പെരുകുന്നത്.

പിക്കപ് വാനുകളിലും പെട്ടി ഓട്ടോകളിലും പച്ചക്കറി, പഴവർഗങ്ങൾ, തേങ്ങ, പലചരക്കു സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ എത്തിച്ചു വിൽപ്പന നടത്തുകയാണ്. ഇതുമൂലം വ്യാപാര സ്ഥാപനങ്ങളിലും ചന്തയിലും കച്ചവടം കുറഞ്ഞു. പ്രളയാനന്തരം റാന്നി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഇതുമൂലം കച്ചവടക്കാർ നേരിടുന്നത്. ജീവിത മാർഗം അടയുന്നതു നൂറുകണക്കിനു കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്.

ഇതിനിടെയാണ് നിലവിൽ ലഭിക്കാവുന്ന വ്യാപാരം കൂടി നഷ്ടപ്പെടുത്തുന്ന സ്ഥിതി. റാന്നി, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളും പിഡബ്ല്യുഡി, റവന്യു, പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് വഴിവാണിഭക്കാരെ ഒഴിവാക്കണമെന്നു താലൂക്ക് വികസനസമിതി യോഗം നിർദേശിച്ചിരുന്നു. അവരുടെ സാധനങ്ങളും വാഹനങ്ങളും പിടിച്ചെടുക്കാനാണു നിർദേശിച്ചത്. എന്നിട്ടും നടപടിയുണ്ടാകുന്നില്ല.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama