go

നിർദേശം പാഴായി; പാതയോരത്ത് തടസ്സമായി തടി

pathanamthitta-woods
ചെത്തോങ്കര–മുക്കാലുമൺ റോഡിൽ കിടക്കുന്ന തടികൾ.
SHARE

റാന്നി ∙ താലൂക്കിലെ നിരത്തുകളിൽ ആർക്കും എവിടെയും തടികൾ തള്ളാം. ആരും ചോദിക്കാനും പറയാനും വരില്ല. ശബരിമല തീർഥാടനത്തിനു മുൻപു റോഡുകളിലെ തടസ്സങ്ങൾ നീക്കണമെന്ന നിർദേശം പാലിക്കപ്പെട്ടില്ല. ഹൈക്കോടതി നിർദേശിച്ച ശബരിമല പാതകൾക്കു പുറമെ ഒട്ടേറെ ഗ്രാമീണ, പിഡബ്ല്യുഡി റോഡുകൾ താലൂക്കിലുണ്ട്. അവയുടെ വശങ്ങളെല്ലാം തടി ഡിപ്പോകളാണ്. കൂറ്റൻ തടികളും കഷണങ്ങളുമൊക്കെയാണു നിരത്തുകളിൽ തള്ളിയിരിക്കുന്നത്. 

പുനലൂർ–മൂവാറ്റുപുഴ പാതയിൽ എസ്‌സിപടിക്കു സമീപവും ചെല്ലക്കാടുമൊക്കെ റോഡിന്റെ വശങ്ങളിൽ തടികൾ തള്ളിയിട്ടുണ്ട്. പലപ്പോഴും ടാറിങ്ങിനോടു ചേർന്നും തടികൾ കിടക്കുന്നതു കാണാം. പെരുനാട്–പെരുന്തേനരുവി റോഡിൽ തോണിക്കടവ് ഭാഗത്തും ഇട്ടിയപ്പാറ–അമ്മച്ചിക്കാട് റോഡിൽ അമ്മച്ചിക്കാട് ഭാഗത്തും ഇതേ കാഴ്ചയുണ്ട്. 

ചെത്തോങ്കര–മുക്കാലുമൺ പാതയിൽ ഗതാഗതത്തിനു തടസ്സമാകുന്ന വിധത്തിലാണ് മിക്ക ദിവസങ്ങളിലും തടികൾ തള്ളുന്നത്. റോഡുകളുടെ വശങ്ങളിലുള്ള പുരയിടങ്ങൾ തടികളിടാൻ പാട്ടത്തിനെടുത്ത ശേഷം റോഡിലും ഇടുകയാണ്.  പഞ്ചായത്തിലും പൊലീസിലും പരാതിപ്പെട്ടാലും അവ നീക്കുന്നില്ല.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama