go

പേഴുംപാറയിൽ മദ്യവിൽപനയും ചീട്ടുകളിയും രൂക്ഷമെന്നു പരാതി

SHARE

റാന്നി ∙ പേഴുംപാറ കേന്ദ്രീകരിച്ചു മദ്യ വിൽപന വ്യാപകമെന്നു പരാതി. മദ്യപരുടെ ബഹളം പലപ്പോഴും അതിരുകടക്കുന്നു. സമീപവാസികളുടെ ജീവിതം ദുരിതത്തിൽ. പുറംനാടുകളിൽ നിന്നും മദ്യം എത്തിച്ചാണു വിൽപന നടക്കുന്നത്. ഓട്ടോ സ്റ്റാൻഡിലെ പിഐപിയുടെ സ്ഥലം കേന്ദ്രീകരിച്ചാണ് ഇവരുടെ വിഹാരം. സ്റ്റാൻഡിലെ ബദാം മരത്തിനു ചുറ്റുമതിൽ നിർമിച്ചിരിക്കുന്നത് ബീയർ കുപ്പികൾ ഉപയോഗിച്ചാണെന്നു പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

പണംവച്ചു ചീട്ടുകളിയും ഇവിടെ നടക്കുന്നതായി പരാതിയുണ്ട്. ഇതെച്ചൊല്ലി മിക്ക ദിവസങ്ങളിലും ബഹളമാണ്. പണം നഷ്ടപ്പെടുന്നവരും നേടുന്നവരും തമ്മിലാണു ബഹളം. രാത്രിയും പകലെന്നുമില്ലാതെ അസഭ്യ വാക്കുകളാണു മുഴങ്ങി കേൾക്കുന്നത്. പൊലീസ്, എക്സൈസ് പട്രോളിങ് ശക്തിപ്പെടുത്തി സമീപവാസികൾക്കു സംരക്ഷണം നൽകണമെന്നാണ് ആവശ്യം.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama