go

മിനി സിവിൽ സ്റ്റേഷൻ പണിതെങ്കിലും ഓഫിസുകൾ പുറത്തുതന്നെ

SHARE

റാന്നി ∙ ലക്ഷങ്ങൾ ചെലവഴിച്ചു നിർമാണങ്ങൾ നടത്തിയിട്ടും മിനി സിവിൽ സ്റ്റേഷനിലേക്കു സർക്കാർ ഓഫിസുകൾ മാറ്റി സ്ഥാപിക്കുന്ന നടപടി വൈകുന്നു. സിവിൽ സ്റ്റേഷനിലേക്കു മാറ്റി സ്ഥാപിച്ച സർക്കാർ ഓഫിസുകൾ പലതും സ്ഥല പരിമിതിയിലും. ഒരു വർഷം മുൻപാണ് സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. 

ഇതിനു ശേഷം മാസങ്ങൾ കഴിഞ്ഞാണ് ഏതാനും സർക്കാർ ഓഫിസുകൾ മാറ്റി സ്ഥാപിച്ചത്. താലൂക്ക് ഓഫിസ്, വിൽപന നികുതി, അസിസ്റ്റന്റ് ലേബർ, പിഡബ്ല്യുഡി കെട്ടിട വിഭാഗം സെക്‌ഷൻ, പിഡബ്ല്യുഡി നിരത്തു വിഭാഗം സബ് ഡിവിഷൻ, സപ്ലൈ, അളവുതൂക്ക ഇൻസ്പെക്ടർ എന്നീ ഓഫിസുകളും പട്ടികവർഗ പരിശീലനകേന്ദ്രവും ഫയർ സ്റ്റേഷനും മാത്രമാണ് സിവിൽ സ്റ്റേഷന്റെ ഒന്നും രണ്ടും ബ്ലോക്കുകളിലേക്കു മാറ്റിയത്.

രണ്ടാം ബ്ലോക്കിൽ മൂന്നും നാലും നിലകളിൽ സ്ഥലം അനുവദിച്ചിട്ടുള്ള ഓഫിസുകളാണ് ഇനി മാറ്റാനുള്ളത്. മൂന്നാം നില മുൻസിഫ് കോടതിക്കും എപിപി ഓഫിസിനുമാണ് നീക്കിവച്ചിരിക്കുന്നത്. ഹാളായി കിടക്കുന്ന ഇവിടെ കോടതിക്കു വേണ്ട സൗകര്യങ്ങളൊന്നും ഇനിയും ഒരുക്കിയിട്ടില്ല. നിർമാണം നടത്തുമെന്നു പിഡബ്ല്യുഡി കെട്ടിട വിഭാഗം പറയുന്നതല്ലാതെ തുടർ നടപടി വൈകുകയാണ്.

നാലാം നിലയിലെ ഓഡിറ്റോറിയം മുറികളായി തിരിച്ചു സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ, ഓഡിറ്റ്, ജനറൽ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ, എഇഒ എന്നീ ഓഫിസുകൾ മാറ്റേണ്ടതുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് ഇവിടെ പണി നടത്തി. 

മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വൈകുന്നതിനാൽ ഓഫിസുകളുടെ മാറ്റം നടക്കുന്നില്ല. എന്നത്തേക്ക് ഇതു സാധ്യമാകുമെന്ന് ഉറപ്പില്ലാത്ത സ്ഥിതി.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama