go

ശബരിമല: മേൽനോട്ട സമിതി ക്രമീകരണങ്ങൾ വിലയിരുത്തി

SHARE

നിലയ്ക്കൽ∙മകരവിളക്കിന് എത്തുന്ന തീർഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേൽനോട്ട സമിതി പമ്പ, നിലയ്ക്കൽ പ്രദേശങ്ങൾ സന്ദർശിച്ചു.15 വരെ സമിതി അംഗങ്ങൾ സന്നിധാനത്ത് ഉണ്ടാവും. ജസ്റ്റിസ് പി.ആർ.രാമൻ,എസ്.സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവർ അടങ്ങിയ സംഘമാണ് ഇന്നലെ  ഉച്ചയോടെ നിലയ്ക്കൽ ബേസ് ക്യാംപിൽ എത്തിയത്. 

കെഎസ്ആർടിസി, ദേവസ്വം, പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി സമിതി ചർച്ച നടത്തി നിർദേശങ്ങൾ നൽകി. തീർഥാടന കാലം തുടങ്ങിയ  സമയത്ത് ഭക്തർ അനുഭവിച്ച  ബുദ്ധിമുട്ടുകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സമിതി നിർദേശിച്ചു. ഡിഐജി പി.സ‍ഞ്ജയ്കുമാർ ഗുരുഡിൻ,സ്പെഷൽ ഓഫിസർമാരായ പി.കെ.മധു, ആദിത്യ, ചീഫ് എൻജിനീയർ ജനറൽ വി.ശങ്കരൻപോറ്റി, എക്സിക്യുട്ടീവ് എൻജിനീയർ ആർ.അജിത്കുമാർ തുടങ്ങിയവരും സമിതി അംഗങ്ങൾക്കൊപ്പം എത്തിയിരുന്നു.

മകരവിളക്കിന് കൂടുതൽ പൊലീസ്

ശബരിമല ∙ മകരവിളക്കിന് പ്രത്യേക സുരക്ഷയ്ക്കായി സന്നിധാനത്തിൽ ഒരു കമ്പനി പൊലീസ് കൂടി. തിരക്ക് കൂടിയാൽവീണ്ടും കൂടുതൽ പൊലീസിനെ എത്തിക്കും. 3 എസ്പി,18ഡിവൈഎസ്പി, 36 സിഐ, 125 എസ്ഐ 1575 സിവിൽ പൊലീസ് എന്നിവർ ഉൾപ്പെടെ 2275 പേരാണ് സന്നിധാനത്തുള്ളത്.  ‌ആവശ്യം വന്നാൽ നിയോഗിക്കാനായി കൂടുതൽ പൊലീസിനെ മണിയാർ ക്യാംപിൽ സജ്ജമാക്കി നിർത്താനും നിർദേശമുണ്ട്. യോഗത്തിൽ എസ്പിമാരായ സുജിത്ത്് ദാസ്, സുനിൽബാബു, വി.അജിത്ത് എന്നിവർ പങ്കെടുത്തു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama