go

അരിയോടിച്ചാൽ പാടത്ത് ‘ബംഗാളി ഞാറ്റുപാട്ട് ’

Pathanamthitta News
നിരണം അരിയോടിച്ചാൽ പാടത്ത് ബംഗാൾ തൊഴിലാളികൾ ഞാറ് നടുന്നു.
SHARE

നിരണം ∙ അരിയോടിച്ചാൽ പാടത്തെ ഞാറ്റുപാട്ടിന് ബംഗാളി ഈണം. ഇവിടെ ഞാറു പറിക്കുന്നതും നടുന്നതും ബംഗാളികളാണ്. കരയ്ക്കു കണ്ടുനിൽ‌ക്കാൻ പോലും നാട്ടുകാരില്ല. കൃഷി മുഴുവൻ യന്ത്രവൽകൃതമായതോടെ ഞാറ് പറിക്കാനും നടാനും നാട്ടിലാരുമില്ല.  ഗോവർധൻ പ്രകൃതികൃഷി സംഘവും റോട്ടറി ക്ലബ്ബും ചേർന്നു നടത്തുന്ന പ്രകൃതി കൃഷിയിൽ ഞാറു പറിച്ചുനടുന്നതാണ് രീതി. അതിനാണ് 13 ഇതര സംസ്ഥാന തൊഴിലാളികളെ സ്ഥിരമായി എടുത്തിരിക്കുന്നത്. ഒരു ദിവസം ഒരാൾക്ക് 750 രൂപയാണ് കൂലി.

കഴിഞ്ഞ വർഷം 13 ഏക്കറിൽ സംഘം പ്രകൃതി കൃഷി നടത്തിയിരുന്നു. ഈവർഷം 11 ഏക്കറിലാണ് കൃഷി. നാടൻ പശുവിന്റെ ചാണകം, മൂത്രം പച്ചില എന്നിവ മാത്രമാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്.ഞാറ് പറിച്ചുനടുന്നത് ഏറെ ചെലവും ബുദ്ധിമുട്ടുമുള്ള രീതിയാണെന്നാണ് നാട്ടുകാരുടെ സങ്കൽപം. എന്നാൽ ഗോവർധൻ സംഘം നേരേ തിരിച്ചാണ് പറയുന്നത്. ഒരേക്കറിൽ സാധാരണ കൃഷിയ്ക്ക് 50 കിലോ വിത്ത് വേണം. ഞാറ് പറിച്ചുനടാനാണെങ്കിൽ 30 കിലോ വിത്ത് മതിയാകും. കള തീരെ ഇല്ലാതാകുമെന്നാണ് മറ്റൊരു പ്രയോജനം. പ്രത്യേകിച്ച് വരിനെല്ല് ഇല്ലാതാകും.

കഴിഞ്ഞ വർഷം നിരണത്തെ കർഷകരെ ഏറെ വലച്ചത് വരിനെല്ലിന്റെ ഉപദ്രവമാണ്.ഞാറ് പറിച്ചുനടുന്നതിന് ഒരേക്കറിന് 12 പേരുടെ ജോലി വേണ്ടിവരും. 8000 രൂപ ചെലവാകും. കീടനാശിനി ഉപയോഗിക്കേണ്ടി വരില്ലെന്ന വസ്തുത നോക്കുമ്പോൾ ഇതു ലാഭമാണെന്നാണ് സംഘത്തിന്റെ അഭിപ്രായം.വിളവ് കൂടുതൽ ലഭിക്കുമെന്നതാണ് മറ്റൊരു നേട്ടം. കഴിഞ്ഞ വർഷം ഇവർക്ക് 15% അധിക വിളവ് ലഭിച്ചിരുന്നതായി സംഘം പ്രസിഡന്റ് കെ.ഓമന കുമാർ പറഞ്ഞു.പ്രകൃതികൃഷിയിൽ അപൂർവങ്ങളായ നാടൻ വിത്തിനങ്ങളാണ് സംഘം കൃഷി ചെയ്യുന്നത്. കൊടുകണ്ണി, കന്നുകുളമ്പൻ എന്നിവയ്ക്കു പുറമേ 10 ഇനം പുതിയ വിത്തിനങ്ങളും കൃഷി ചെയ്യുന്നുണ്ട്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama