go

നന്മയുടെ അടിസ്ഥാനം സ്ത്രീ–പുരുഷ പങ്കാളിത്തം: ഡോ. ആഗ്നസ് റജീന ആബം

SHARE

മാരാമൺ ∙ മനുഷ്യ ജീവിതത്തിലെ നന്മയുടെ അടിസ്ഥാനം സ്ത്രീ പുരുഷ പങ്കാളിത്തമാണെന്നു ലോക സഭാ കൗൺസിൽ അധ്യക്ഷ ഡോ. ആഗ്നസ് റജീന മ്യൂറൽ ആബം. മാർത്തോമ്മാ സുവിശേഷ സേവികാ സംഘത്തിന്റെ ശതാബ്ദി ആഘോഷ സമാപനം യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അവർ. ക്രിയാത്മക ആശയങ്ങൾ സൃഷ്ടിക്കാൻ പങ്കാളിത്തം ആവശ്യമാണ്. ഒരുവനേക്കാൾ ഇരുവരാണു നല്ലതെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. പുരുഷനും സ്ത്രീക്കും വ്യത്യസ്ത കഴിവു കൊടുത്തു ലോകത്തിൽ ആക്കിയതു തന്നെ ലോകത്തെ പങ്കാളിത്തത്തിലൂടെ നയിക്കാനാണ്.

സഭാ, സാമൂഹിക സേവനങ്ങളിൽ മാതൃഭാവത്തോടെയുള്ള നേതൃത്വമാണ് ആവശ്യം. സ്ത്രീ – പുരുഷ പങ്കാളിത്തം അനുരഞ്ജന സമൂഹത്തിന്റെ ഭാഗമാണ്. മനുഷ്യരുടെ ഇടയിൽ ഭിന്നതയുണ്ടാക്കുന്ന ശക്തികളെയാണ് ക്രൂശിതനായ ക്രിസ്തു തകർത്തെറിഞ്ഞതെന്നും അവർ പറ‍ഞ്ഞു. സ്ത്രീക്ക് ഭയം കൂടാതെ ദൈവരാജ്യ മഹത്വത്തിനായി പ്രവർത്തിക്കാൻ സാധിക്കണം. സ്ത്രീ പുരുഷ സാഹോദര്യം ദൈവത്തിന്റെ മാനവികതയാണ് വെളിപ്പെടുത്തുന്നത്.

സ്ത്രീ പുരുഷ പങ്കാളിത്തം ദൈവനീതിയെ പ്രകടമാക്കുന്നു. വർഗീയതയിൽ എപ്പോഴും അനീതിയാണ് നിലകൊള്ളുന്നത്. അസാധ്യമായതിനെക്കുറിച്ച് ആകുലപ്പെടാനല്ല, സാധ്യമായതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്ത്രീകളോടു പറയേണ്ടത്. ഒറ്റയ്ക്കു ചെയ്യുന്നതിനേക്കാൾ ഇരട്ടി ഫലം ഒരുമിച്ചു ചെയ്യുമ്പോൾ ലഭിക്കും. ഇത് പങ്കാളിത്ത ശുശ്രൂഷയുടെ പ്രാധാന്യം വെളിവാക്കുന്നു. അവർ പറഞ്ഞു. മതത്തെ ഉപയോഗിച്ചു സ്ത്രീകളെ അടിച്ചമർത്താൻ നോക്കുന്നവരാണ് കൂടുതൽ.

സ്ത്രീകളെ ഉപയോഗിച്ചു സമൂഹത്തെ വിഭജിക്കാനും ശ്രമം നടക്കുന്നു.  മതപ്രേരിതമായ ആക്രമണങ്ങൾ വിശ്വാസത്തിന്റെ ദുരുപയോഗമാണ്. സ്ത്രീകളുടെ സാമൂഹിക പ്രശ്നങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്കു മാത്രമായി ഉപയോഗിക്കുന്നവരുമുണ്ട്. സ്ത്രീശാക്തീകരണത്തെ കുറിച്ചുള്ള അടിസ്ഥാന ധാരണ വേദപുസ്തകത്തിലുണ്ട്. വേദപുസ്തക അടിസ്ഥാനം സ്ത്രീകൾക്ക് നീതിപൂർവ പ്രവർത്തനങ്ങളിൽ സഹായിക്കുമെന്നും അവർ പറഞ്ഞു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama