go

പമ്പയിലെ മണൽപരപ്പുകൾ അപ്രത്യക്ഷമാകുന്നു

pathanamthitta-pamba-river
നീരൊഴക്കു കുറഞ്ഞ പമ്പാനദി. വരവൂരെ കാഴ്ച.
SHARE

റാന്നി ∙ പ്രളയത്തിൽ മണൽപരപ്പുകൾ അന്യമായി. ചെളി നിറഞ്ഞിടങ്ങളിൽ പുല്ല് വളർന്നു തുടങ്ങി. പമ്പാനദിയിലെ കാഴ്ചയാണിത്. ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയമാണ് പമ്പാനദിയുടെ നിലനിൽപ്പിനു ഭീഷണിയായിരിക്കുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ മുൻപുണ്ടായിരുന്ന മണൽപരപ്പുകൾ പലതും നഷ്ടപ്പെട്ടു. പുതിയവ രൂപപ്പെടുകയും ചെയ്തു. മണൽ കിടന്നിരുന്ന ഭാഗങ്ങളിൽ ഇപ്പോൾ ശേഷിക്കുന്നത് ചെളിയാണ്. ആറ്റിൽ നീരൊഴുക്കു കുറഞ്ഞതോടെ ചെളിയിൽ പുല്ലുകൾ വളരുകയാണ്.

pathanamthitta-pamba-river-grass
പ്രളയത്തിൽ പമ്പാനദിയിൽ അടിഞ്ഞ ചെളിയിൽ പുല്ല് വളരുന്നു.

അവ പുറ്റുകളായി മാറിയാൽ നദിയുടെ ഗതിയെ സാരമായി ബാധിക്കും. പമ്പാനദിയിൽ മുക്കത്തിനു മുകളിൽ മണൽപുറ്റുകൾ നിറഞ്ഞിരിക്കുകയാണ്. പുറ്റുകളിൽ പുല്ലും കാടും വളരുന്നുണ്ട്. പാറയിടുക്കുകളിലും ഇതേ കാഴ്ച പ്രകടം. അയിരൂർ കുരുടാമണ്ണിൽ ഭാഗത്ത് ആറിന്റെ മുക്കാൽ ഭാഗത്തോളം പുല്ല് വളർന്നു നിൽക്കുന്നു. ഇതേ ദുരവസ്ഥ ചെളി നിറഞ്ഞിരിക്കുന്ന ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന സ്ഥിതിയാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama