go

ശബരിമല നട നാളെ തുറക്കും

SHARE

ശബരിമല∙ കുംഭമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്ര നട നാളെ തുറക്കും. യുവതീപ്രവേശവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ വൈകിട്ട് 5ന് മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി നട തുറക്കും. 13ന് രാവിലെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും 17 വരെ ദിവസവും കളഭാഭിഷേകം ഉണ്ട്.

17 ന് രാത്രി 10 ന് നട അടയ്ക്കും. സന്നിധാനം പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. 3 കേന്ദ്രങ്ങളും ഓരോ എസ്പിമാരുടെ നിയന്ത്രണത്തിലാണ്. സന്നിധാനത്ത് വി.അജിത്തിനും പമ്പയിൽ എച്ച്. മഞ്ജുനാഥിനും നിലയ്ക്കലിൽ പി.കെ.മധുവിനുമാണ് ചുമതല. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ എല്ലാവരെയും നാളെ രാവിലെ 10ന് ശേഷമേ നിലയ്ക്കലിൽ നിന്നു സന്നിധാനത്തേക്കു പോകാൻ അനുവദിക്കൂ.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama