go

വനം വകുപ്പ് നട്ട വൃക്ഷത്തൈകൾ നശിക്കുന്നു

pathanamthitta-bushes
കരികുളം മൂങ്ങാപ്പാറ വനത്തിൽ നട്ട വൃക്ഷത്തൈകൾ കാണാത്ത വിധത്തിൽ കാടുമൂടിയ നിലയിൽ.
SHARE

റാന്നി ∙ ലക്ഷങ്ങൾ ചെലവഴിച്ചു വനം വകുപ്പ് നട്ട വൃക്ഷത്തൈകൾ കാടുകയറി നശിക്കുന്നു. വേനൽക്കാലത്ത് വനത്തിൽ തീ പടർന്നാൽ തൈകൾ പൂർണമായി കത്തിക്കരിയുന്ന സ്ഥിതി. റാന്നി റേഞ്ചിലെ കരികുളം വനം സ്റ്റേഷനിൽപെട്ട മൂങ്ങാപ്പാറ വനത്തിലെ കാഴ്ചയാണിത്. തേക്കു മരങ്ങൾ വെട്ടിനീക്കിയ പ്ലാന്റേഷനിലാണ് വിവിധയിനംവൃക്ഷത്തൈകൾ 2016–17 വർഷം നട്ടത്. കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിലേക്കിറങ്ങുന്നതു തടയാൻ ഫലവൃക്ഷ തൈകൾ ഉൾപ്പെട‌െയാണു നട്ടത്. 17.60 ഹെക്ടർ വനഭൂമി വെട്ടിത്തെളിച്ച് കാടും പടർപ്പും പൂർണമായി നീക്കിയാണ് തൈകൾ നടാൻ പാകപ്പെടുത്തിയെടുത്തത്. 

കമ്പകം 3,830, വെള്ളകിൽ 2,106, ആഞ്ഞിലി 1,845, മഹാഗണി 1,020, ഈട്ടി 1,233, കടമരം 1,753, ഞാവൽ 1,003, തേക്ക് 1,002, കാട്ടുമാവ് 496, പ്ലാവ് 464, താന്നി 652, കല്ലകിൽ 265, വെള്ളപ്പൈൻ 185, കുളമാവ് 85, കാരാഞ്ഞിലി 112, പൂവ്വം 74, തേമ്പാവ് 352, കല്ലുമാണിക്യം 263, മരുതി 45, മൈല 21, ചോരപ്പൈൻ 10, അമ്പഴം 5 എന്നിവയടക്കം 16,751 തൈകളാണ് നട്ടിട്ടുള്ളത്. പിന്നീട് വനപാലകരാരും ഇവിടേക്കു തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് വനഭൂമിയിൽ എത്തിയാൽ മനസിലാകും.  വളർന്ന തൈകളിൽ കാടും പടലും നിറഞ്ഞിരിക്കുന്നു. മിക്കയിടത്തും തൈകൾ നട്ടിട്ടുണ്ടോയെന്ന് അറിയാനാകുന്നില്ല. അത്രയ്ക്കാണ് കാട്. വരൾച്ചയായതോടെ കാടും പടലും കരിഞ്ഞു തുടങ്ങി. ഇതിൽ തീ പടർന്നാൽ ലക്ഷങ്ങൾ പാഴാകും. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama