go

വൻ ശബ്ദത്തോടെ കിണറ്റിലെ വെള്ളം പതഞ്ഞുപൊങ്ങി

pta-well
കോന്നി-അട്ടച്ചാക്കൽ ചേന്നശേരിൽ വർഗീസിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ വെള്ളം പതഞ്ഞുകലങ്ങിയ നിലയിൽ.
SHARE

കോന്നി ∙ കിണർ വെള്ളം പതഞ്ഞുപൊങ്ങിയത് പരിഭ്രാന്തി പരത്തി. പത്തനംതിട്ട അട്ടച്ചാക്കൽ, ചേന്നശേരിൽ വർഗീസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഞായറാഴ്ച രാവിലെ 7 മണി മുതൽ പ്രതിഭാസം കണ്ടു തുടങ്ങിയത്. മണിക്കൂറുകളോളം വെള്ളം കലങ്ങി മറിഞ്ഞ്, പതഞ്ഞുപൊങ്ങി. വലിയ ശബ്ദവും ഉണ്ടായിരുന്നു.

വീട്ടുകാർ വെള്ളം കോരി നോക്കിയപ്പോൾ ചെളി കലങ്ങിയ നിലയിലായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തി. കൂടുതൽ പരിശോധനകൾ നടത്തുമെന്നും അറിയിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama