go

കരളുറപ്പിന്റെ പേരാണ് അനസ്; കാരുണ്യത്തിന്റെ വിലാസവും

pathanamthitta-anas
SHARE

ഏഴംകുളം (പത്തനംതിട്ട) ∙ അനസിനെപ്പോലെയുള്ളവർ ഉള്ളപ്പോൾ ഉറപ്പാണ് നാം അതിജീവിക്കുകതന്നെ ചെയ്യും. പൊന്നോമനക്കുഞ്ഞിന്റെ കാൻസർ ചികിത്സയ്ക്കായി സ്വരൂക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാനാണ് ഏഴംകുളം പ്ലാന്റേഷൻ ജംക്‌ഷൻ സലാമത്ത് മൻസിൽ അനസിന്റെയും കുടുംബത്തിന്റെയും തീരുമാനം. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് അനസ് മനസ്സുതുറന്നത്.അനസിന്റെ കുറിപ്പ് ഇങ്ങനെ: വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ടു വീണ്ടും ആർസിസിയിൽ അഡ്മിറ്റാകുകയാണ്, സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും കുടുംബവും, പക്ഷേ മഹാപ്രളയത്തിൽ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ,ചികിത്സയ്ക്കായി കരുതിക്കൂട്ടി വച്ചിരുന്ന പൈസയും, കഴിഞ്ഞയാഴ്ച കുട്ടിയുടെ ചികിത്സയ്ക്കായി 2 പേർ സഹായിച്ചത് ഉൾപ്പെടെ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കാൻ ഞാനും കുടുംബവും തീരുമാനിച്ചു... അതിജീവിക്കും കേരളം...

കുറിപ്പ് അവസാനിക്കുന്നതിങ്ങനെ. 3 മക്കളാണ് അനസ് റെജീല ദമ്പതികൾക്ക്. 4 വയസ്സുള്ള രണ്ടാമത്തെ മകനാണു കാൻസർ ബാധിച്ചു ചികിത്സയിലുള്ളത്. ജന്മനാ മാനസിക ദൗർബല്യവുമുള്ള കുഞ്ഞിന് 6 മാസം മുൻപാണു രോഗം തിരിച്ചറിയുന്നത്. തിരുവനന്തപുരത്തെ ആശുപത്രിക്കു സമീപം താമസിച്ചു ചികിത്സ നൽകണമെന്നാണ് ഡോക്ടറുടെ നിർദേശം. കടബാധ്യതകൾ തീർക്കാനും മകന്റെ ചികിത്സാ ചെലവു കണ്ടെത്താനും പ്രയാസം നേരിടുന്നതിനിടെയാണ് പകരം വയ്ക്കാനില്ലാത്ത അനസിന്റെ തീരുമാനം. സംഭവം ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ.കെ.ശൈലജ അനസുമായി ഫോണിൽ സംസാരിച്ചു. റീജനൽ കാൻസർ സെന്ററിൽ ചികിത്സയ്ക്കാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama