go

സഹകരണ മേഖലയെ തകർക്കാൻ ശ്രമം: ബാബു ജോർജ്

pathanamthitta-babu
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളെ തകർക്കാനുള്ള സിപിഎമ്മിന്റെയും സഹകരണ സംഘം ഉദ്യോഗസ്ഥരുടെയും നീക്കങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ റാന്നി സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
SHARE

റാന്നി ∙ സഹകരണ മേഖലയെ തകർക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിതമായ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു.

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സഹകരണ സംഘം റാന്നി അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴവങ്ങാടിക്കര സഹകരണ ബാങ്കിലെ എഴുനൂറോളം അംഗങ്ങളെ വോട്ടർ പട്ടികയിൽ നിന്നു നീക്കാനുള്ള ശ്രമം അപലപനീയമാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിനെ കുമ്പളാംപൊയ്ക ബാങ്കിന്റെ അവസ്ഥയിലെത്തിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും സഹകാരികൾ ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് രാജു മരുതിക്കൽ അധ്യക്ഷത വഹിച്ചു. ടി.കെ. സാജു, റിങ്കു ചെറിയാൻ, സതീഷ് കെ. പണിക്കർ, എം.ജി. കണ്ണൻ, തോമസ് അലക്സ്, ജോർജ് ജോസഫ്, മുഹമ്മദ്ഖാൻ, ഫ്രെഡി ഉമ്മൻ, ഷാജി നെല്ലിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama