go

ആങ്ങമൂഴി കുട്ടവഞ്ചി സവാരി: 10 വഞ്ചികൾ കൂടി എത്തി

pathanamthitta-vanchi
ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ പുതിയതായി എത്തിച്ച വഞ്ചികൾ.
SHARE

സീതത്തോട്∙ ഓണത്തിനെ വരവേൽക്കാൻ ആങ്ങമൂഴി കുട്ടവഞ്ചി സവാരി ഒരുങ്ങി.  സവാരിക്കായി 10 പുതിയ കുട്ടവഞ്ചികൾ എത്തി.  ഇവ വരും ദിവസങ്ങളിൽ നീറ്റിലിറങ്ങും. ഗവിയുടെ പ്രവേശന ഭാഗമായ ആങ്ങമൂഴി കൊച്ചാണ്ടി കേന്ദ്രീകരിച്ച് കക്കാട്ടാറ്റിലാണ് സവാരി നടക്കുന്നത്. രണ്ട് വർഷം മുൻപാണ് സവാരി കേന്ദ്രം തുറക്കുന്നത്. കൊച്ചാണ്ടിയിലുള്ള തടയണ കേന്ദ്രീകരിച്ചാണ് സവാരിക്കുള്ള സ്ഥലം ക്രമീകരിച്ചിരിക്കുന്നത്.

വനമേഖലയിൽ അടക്കം ഏകദേശം ഒരു കിലോമീറ്റർ വരുന്ന ഭാഗത്തു കൂടി ഒരു മണിക്കൂറോളം സമയത്താണ് സവാരി നടക്കുന്നത്. കുട്ടികൾക്കുള്ള ചെറിയ പാർക്കും ഇവിടെയുണ്ട്. തുഴയുന്ന ആൾ അടക്കം 6 പേർക്ക് കുട്ടവഞ്ചിയിൽ സഞ്ചരിക്കാം. 400 രൂപയാണ് നിരക്ക്.ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

രാവിലെ 9 മുതൽ 4 മണിവരെയാണ് സവാരി. മുൻകൂട്ടി ബുക്ക് ചെയ്യാനാകും. ഗവിയിലേയ്ക്കുള്ള സഞ്ചാരികൾ രാവിലെ എത്തുകയാണെങ്കിൽ  കുട്ടവഞ്ചി സവാരി നടത്തിയിട്ടു പോകുന്നതിനുള്ള ക്രമീകരണം ഉണ്ട്. ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിൽ നിന്ന് ഗവിയിലേയ്ക്കുള്ള പാസ് എടുത്ത ശേഷം കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിലേക്ക് പോകും വഴിയാണ് കുട്ടവഞ്ചി സവാരി കേന്ദ്രം. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama