go

ഒരുമയുടെ ഓണത്തെ വരവേൽക്കാൻ ഇന്ന് ഉത്രാടപ്പാച്ചിൽ

ഐശ്വര്യോൽസവം...
SHARE

ഏനാത്ത്/പന്തളം ∙നീണ്ടുനിന്ന കനത്ത മഴ ആശങ്കപരത്തിയെങ്കിലും മാനം തെളിഞ്ഞതോടെ തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാട്. കഴിഞ്ഞ തവണ തെക്കൻ ജില്ലകളിൽ പ്രളയം ഓണത്തിന്റെ നിറം കെടുത്തിയിരുന്നു. ഇക്കുറി പ്രളയം നേരിട്ട വടക്കൻ ജില്ലകളിലെ ദുരിതബാധിതർക്കും കൈത്താങ്ങായാണ് ഒരുമയുടെ ഓണത്തെ നാട് വരവേൽക്കുന്നത്.

സമൃദ്ധിയുടെ ഓണമുണ്ണാൻ ഇന്ന് ഉത്രാടപ്പാച്ചിലാണ്. സദ്യ ഒരുക്കാൻ ഇനിയും വാങ്ങാനുള്ള വിഭവങ്ങൾക്കായി വിപണികളിലേക്കിറങ്ങുന്നതോടെ കച്ചവട സ്ഥാപനങ്ങളിൽ നല്ല തിരക്കനുഭവപ്പെടും. രാവിലെ തന്നെ പച്ചക്കറി പലവ്യഞ്ജന വിപണികൾ സജീവമാകും. വസ്ത്രശാലകളിലെ തിരക്കിനൊപ്പം വഴിയോരത്തും നടപ്പാതകൾ കയ്യടക്കിയുള്ള കച്ചവടവും പൊടിപൊടിക്കുകയാണ്. 

വിപണി സജീവം

പ്രത്യേക സ്റ്റാളുകൾ തുറന്നും ഇളവുകൾ പ്രഖ്യാപിച്ചും ഗൃഹോപകരണ വിപണികൾ സജീവമാണ്. കവലകളിൽ പുതുമയാർന്ന രീതിയിൽ വിഭവങ്ങൾ പ്രദർശിപ്പിച്ച് പച്ചക്കറി സ്റ്റാളുകളും ഏറെയുണ്ട്. വിലക്കയറ്റം കാരണം സാധാരണക്കാരന്റെ കീശ കീറാതിരിക്കാൻ സപ്ലൈക്കോ, കൺസ്യൂമർ ഫെഡ്, ഹോർട്ടികോർപ് എന്നിവയുടെ നേതൃത്വത്തിലുള്ള വിപണികളുമുണ്ട്.

15 മുതൽ 40 ശതമാനം വരെ വിലക്കിഴിവോടെയാണ് സർക്കാർ വിപണികൾ പ്രവർത്തിക്കുന്നത്.വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ദിവസങ്ങളായി നല്ല തിരക്ക് അനുഭവപ്പെടുന്നു. ചിങ്ങം പിറന്നതോടെ സ്വർണ വില കുതിച്ചുയർന്നെങ്കിലും വിവാഹ മുഹുർത്തങ്ങൾ ഏറെയുള്ളതിനാൽ സ്വർണാഭരണ കടകളിൽ തിരക്കിനു കുറവില്ല. 

പൂക്കടകളിലും തിരക്ക്

പൂക്കളമിടാനുള്ള പൂവാങ്ങാൻ പൂക്കടകളിലും തിരക്കു തന്നെ. ബന്തിപ്പൂവിനും വാടാമുല്ലയ്ക്കും അരളിക്കും തിരുവോണമെത്തിയതോടെ വില കൂടി. 100 രൂപയിൽ കിടന്ന ബന്തിപ്പൂവിന് ഇപ്പോൾ ഒരു കിലോയ്ക്ക് 130 ആയി. വാടാമുലയ്ക്കും 30 രൂപ വർധിച്ച് 180 രൂപയായി. അരളിപ്പൂവിന് 150 രൂപയാണ് കൂടിയത്. വില കൂടിയിട്ടും പൂക്കൾ വാങ്ങാൻ കടകളിൽ തിരക്കാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama