go

കോന്നിയിൽ 10,000 വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പാക്കണം; അമിത് ഷായുടെ നിർദേശം

pathanamthitta news
SHARE

പത്തനംതിട്ട ∙ ഉപതിരഞ്ഞെടുപ്പു വിജയത്തിനു ത്രിപുര മോഡൽ തന്ത്രങ്ങൾ പയറ്റാൻ ബിജെപി. ത്രിപുരയിൽ പൊതു തിരഞ്ഞെടുപ്പിനു മുമ്പു നടന്ന 2 ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് അധികാരം പിടിച്ചത്. ഇതേ ലക്ഷ്യമാണ് കേരള നേതൃത്വത്തിനും ലഭിച്ചിരിക്കുന്നത്. വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വിജയിക്കാൻ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയും കേന്ദ്രമന്ത്രി വി.മുരളീധരനും തന്ത്രങ്ങൾ രൂപപ്പെടുത്തും.

കോന്നിയിൽ 10,000 വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പിക്കണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ നിർദേശം. ശ്രീധരൻ പിള്ളയും മുരളീധരനും വിവിധ മതനേതാക്കളുമായി ചർച്ച നടത്തി. ആർഎസ്എസ് സ്ക്വാഡുകളും കോന്നിയിൽ ഇറങ്ങും. ബിഡിജെഎസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ എത്തിച്ച് എൻഡിഎയുടെ പ്രചാരണ പരിപാടികൾക്ക് സീതത്തോട്ടിൽ തുടക്കമിടും. തുഷാർ എത്തുന്നതോടെ പരിഭവം മറന്നു ബിഡിജെഎസ് ഒരുമിച്ചു നിൽക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാറാണ് കോന്നി തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ. മണ്ഡലത്തിൽ ശബരിമല വിഷയം കാര്യമായി ചലനം ഉണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതിനേക്കാൾ ബിജെപിക്ക് അനുകൂലമാണ് കോന്നിയെന്നാണ് കണ്ടത്. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ലഭ്യത ഉറപ്പു വരുത്തി. 90 ശതമാനം വീടുകളിലും ആദ്യ വട്ട സന്ദർശനം നടത്തിക്കഴിഞ്ഞു. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും കാര്യങ്ങൾ അനുകൂലമാണെന്നും നേതാക്കൾ വിലയിരുത്തുന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama