go

പതിനെട്ടാംപടിയിൽ കുനിഞ്ഞും നിവർന്നും പൊലീസുകാർ പാടുപെടുന്നു

pathanamthitta-pilgrims
ശബരിമലയിൽ വൈകിട്ട് ദീപാരാധനയ്ക്കായി കാത്തുനിൽക്കുന്ന അയ്യപ്പൻമാർ.
SHARE

ശബരിമല ∙ പതിനെട്ടാംപടിയിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് തോളിനും കഴുത്തിനും വേദന. പടിയുടെ ഇരുവശത്തും വടത്തിൽ പിടിച്ചു കുനിഞ്ഞാണ് അയ്യപ്പന്മാരെ വലിച്ചു കയറ്റുന്നത്. ഇതിനായി കുനിഞ്ഞും നിർവന്നും വേഗം ക്ഷീണിക്കുന്നു. വലിച്ചു കയറ്റുന്നതിനാൽ  തോളിനും  കഴുത്തിനും അസഹ്യമായ വേദനയാണെന്നു പൊലീസുകാർ പറയുന്നു. 

തിരക്കുള്ള സമയത്ത് 20 മിനിറ്റാണ് പൊലീസിനു ഡ്യൂട്ടി. അതുകഴിഞ്ഞ്  20 മിനിറ്റ് വിശ്രമം. അതു കഴിയുമ്പോൾ  വീണ്ടും ഡ്യൂട്ടി.  ഇങ്ങനെ  4 മണിക്കൂർ  ഇടവേളകളോടെയാണ്  ജോലി നോക്കുന്നത്. പേശി വേദനയ്ക്ക് ചികിത്സ തേടി സന്നിധാനത്തെ ആയുർവേദ ആശുപത്രിയിൽ ദിവസവും ഒട്ടേറെ പൊലീസുകാരാണ് എത്തുന്നത്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama