go

വെർച്വൽ ക്യൂ: തീർഥാടകരുടെ എണ്ണം നിയന്ത്രിക്കാൻ‌ ശുപാർശ നൽകും

pathanamthitta-karpuura-deepam
അഗ്നിയായ് അയ്യപ്പഭക്തി: ശബരിമലയിൽ പന്ത്രണ്ട് വിളക്കിനോട് അനുബന്ധിച്ച് കർപ്പൂര ദീപം തെളിച്ചപ്പോൾ.
SHARE

ശബരിമല ∙ വെർച്വൽ ക്യൂവിൽ ഒരു ദിവസം ദർശനം നടത്താവുന്നവരുടെ എണ്ണം നിജപ്പെടുത്താൻ ശുപാർശ നൽകുമെന്ന് സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ രാഹുൽ ആർ.നായർ പറഞ്ഞു. ദര‍ശനത്തിനുള്ള പൊലീസിന്റെ ഓൺ‌ലൈൻ സംവിധാനമാണ് വെർച്വൽ ക്യൂ . ഇതുവഴി ബുക്കു ചെയ്യുന്നവരുടെ എണ്ണം മുൻ വർഷങ്ങളെക്കാൾ കൂടി. ഇത് നിയന്ത്രണാതീതമായാൽ എല്ലാ സംവിധാനങ്ങളെയും ബാധിക്കും.

കഴിഞ്ഞ ദിവസം നടപ്പന്തൽ തിങ്ങി നിറഞ്ഞ് ചന്ദ്രാനന്ദൻ റോഡിലും ശരംകുത്തി പാതയിലും തീർഥാടകരെ തടഞ്ഞു നിർത്തേണ്ടി വന്നു. ഇതുമൂലം പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഡോളിക്കാർ അമിത വാടക ഈടാക്കുന്നതായി ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ട്. ഒരു ദിശയിലേക്ക് മാത്രം 2,000 രൂപയും സന്നിധാനത്ത് എത്തിച്ച് ദർശനത്തിനു ശേഷം  പമ്പയിലേക്ക് മടക്കി കൊണ്ടുപോകുന്നതിന് 3,600 രൂപയുമാണ് അംഗീകൃത നിരക്ക്. ഇതിനു വിരുദ്ധമായി അമിത നിരക്ക് വാങ്ങുന്ന വരെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama