go

പഞ്ചായത്ത് അംഗത്തിന്റെ വീട് ആക്രമിച്ച കേസ്: പിടിയിലായത് കൊലക്കേസ് പ്രതി

അഭിലാഷ്
അഭിലാഷ്
SHARE

തിരുവല്ല ∙ ഒട്ടേറെ മോഷണ, കൊലപാതക കേസുകളിൽ പ്രതിയായ നിരണം മുണ്ടനാരി അഭിലാഷ് (32) പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം നിരണം പഞ്ചായത്ത് അംഗത്തിന്റെ വീട് കയറി ആക്രമിച്ച കേസിൽ ഇയാൾ പ്രതിയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് വലയിലായത്. കേസിലെ ഒന്നാം പ്രതി അനൂപിന്റെ സഹോദരനാണ് ഇയാൾ. അനൂപ് അടക്കം മൂന്നുപേർ കൂടി ഇനി പിടിയിലാകാനുണ്ട്. 

സംസ്ഥാനത്ത് പല ജില്ലകളിലായി പത്തോളം മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതിയാണ് അഭിലാഷ്. രാത്രി സഞ്ചരിക്കുന്ന യാത്രക്കാരുടെ മുൻപിൽ വാഹനം കുറുകെ ഇട്ട് വടിവാൾ വീശി ഭീതി പരത്തി കവർച്ച ചെയ്യുകയാണ് ഇയാളുടെ രീതി. കോഴിക്കോട്ട് കാറിൽ യാത്ര ചെയ്ത കുടുംബത്തെ ആക്രമിച്ച ശേഷം പിടിച്ചുപറി നടത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങൾക്ക് മുൻപ് തൃശൂർ പേരാമംഗലത്ത് യുവാക്കളെ ടിപ്പർ ലോറി ഇടിച്ച് വീഴ്ത്തിയതിനു ശേഷം വെട്ടി കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയിട്ട് 3 മാസമേ ആയുള്ളൂ. ഇതിനിടെ നിരണം പഞ്ചായത്ത് മേളയ്ക്കിടയിൽ ആളുകളെ മുഖം മൂടി ധരിച്ച് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ ഒളിവിൽ പോയി രണ്ടു ദിവസത്തിന് ശേഷമാണ് പഞ്ചായത്ത് അംഗത്തെ വീട്ടിൽ കയറി ആക്രമിച്ചത്

അക്രമ സംഭവത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നിർദേശാനുസരണം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരവെയാണ് അഭിലാഷ് പിടിയിലായത്. ഒട്ടേറെ കഞ്ചാവ് കേസുകളിലും പ്രതിയാണിയാൾ. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama