go

അനധികൃത പാർക്കിങ് വ്യാപകം

pathanamthitta-vehicles-parking
പമ്പ ഹിൽടോപ്പിലെ അനധികൃത വാഹന പാർക്കിങ്
SHARE

പമ്പ ∙ പമ്പയിലേക്ക് ചെറുവാഹനങ്ങളെ കടത്തി വിടാൻ അനുവദിച്ചതോടെ പമ്പയിലും പരിസരങ്ങളിലും അനധികൃത പാർക്കിങ്. പൊലീസിന്റെ കണ്ണ് വെട്ടിച്ചാണിത്. പൊലിസിന്റെ മുൻപിൽ നിന്ന് നിലയ്ക്കലിലേക്ക് പാർക്കിങിന് എന്നു പറഞ്ഞ് പോകുന്ന വാഹനങ്ങളെ പിന്നീട് കാണുന്നത് ഹോട്ടലുകൾക്ക് മുൻപിലും വീതിയുള്ള പാതയോരങ്ങളുടെ വശങ്ങളിലുമാണ്. 

നിലയ്ക്കൽ വരെ കിലോമീറ്ററുകൾ താണ്ടി പോകുന്നതിലെ ബുദ്ധിമുട്ടാണ് പലരേയും ഇവിടെ തന്നെ അടുപ്പിക്കുന്നത്. അനധികൃത പാർക്കിങ് വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോൾ തൊട്ടടുത്ത സ്ഥലത്തേക്ക് പായുകയും പിന്നീട് പഴയപടി തിരികെ എത്തുന്ന അവസ്ഥയും. ഇതിന് പുറമേയാണ് ഹിൽടോപ്പിലെ അനധികൃത പാർക്കിങും. കഴിഞ്ഞ പ്രളയത്തിന് ശേഷം ഈ ഭാഗങ്ങളിൽ പാർക്കിങ് നിരോധിച്ചിട്ടുള്ളതാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama