‘ഫെയ്സ് എ ബുക് ചാലഞ്ചി’ന് കേന്ദ്രീയ വിദ്യാലയ പുരസ്കാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trivandrum-fab-challenge

തിരുവനന്തപുരം ∙ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ലൈബ്രറി അവതരിപ്പിച്ച ‘ഫെയ്സ് എ ബുക് ചാലഞ്ചി’ന്(ഫാബ് ചാലഞ്ച് - FaB Challenge) കേന്ദ്രീയ വിദ്യാലയ സംഘതന്റെ നൂതനപദ്ധതിക്കും പരീക്ഷണത്തിനുമുള്ള പ്രത്യേക ദേശീയ പുരസ്കാരം.

2014 വേനലവധിക്കാലത്ത് ആരംഭിച്ച ‘ഫെയ്സ് എ ബുക്ക് ചാലഞ്ച്’ പദ്ധതി വിദ്യാർഥികളിൽ വായനാശീലവും അനുബന്ധപ്രവർത്തനങ്ങൾക്കുമായാണ് ആരംഭിച്ചത്. പദ്ധതിയിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർഥിയും(ഫാബ് ചാലഞ്ചർ - FaB Challenger) നാലു പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. വേനലവധിക്ക് വിദ്യാർഥിക്കായി നൽകിയ പുസ്തകത്തെ വിശദമായി വായിച്ച ശേഷം 1) ആ പുസ്തകത്തെക്കുറിച്ച് നിരൂപണമെഴുതി www.faceabook.info എന്ന പ്രത്യേക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക, 2) പുസ്തകത്തെക്കുറിച്ച് നിരൂപണം, ഗ്രന്ഥകർത്താവിനെ പരിചയപ്പെടുത്തൽ, കഥാപാത്രപരിചയം, പുതുതായി പരിചയപ്പെട്ട വാക്കുകൾ/പ്രയോഗങ്ങൾ, ചിത്രങ്ങൾ, രേഖാചിത്രങ്ങൾ, ചോദ്യോത്തരങ്ങൾ, തുടങ്ങിയവ ഉൾപ്പെടുത്തി സ്ക്രാപ് ബുക് തയാറാക്കുക, 3) ബുക് ടോക് എന്ന പേരിൽ ഒരു മിനിറ്റ് വിഡിയോ തയാറാക്കി വെബ്സൈറ്റിൽ ഉൾപ്പെടുത്തുക, 4) പുസ്തകത്തെ അധികരിച്ച് നാടകം, സ്കിറ്റ്, പ്രശ്നോത്തരി, ഗാനം തുടങ്ങിയവ എന്തെങ്കിലും തയാറാക്കി സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുക എന്നീ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്.

പുസ്തകത്തെ സമഗ്രമായി ഉൾക്കൊണ്ട വിദ്യാർഥികളെ അധ്യാപകരുടെ പ്രത്യേക പാനൽ തിരഞ്ഞെടുത്ത് അവർക്ക് സമ്മാനങ്ങളും നൽകി. പദ്ധതിയുടെ മൂന്നാം പതിപ്പാണ് നിലവിൽ പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നടക്കുന്നത്. 175 കുട്ടികളാണ് ഈ പദ്ധതിയിൽ ഇതുവരെ പങ്കാളികളായത്. പട്ടം കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ എസ്. അജയകുമാർ നേതൃത്വം നൽകുന്ന പദ്ധതിക്ക് രൂപം നൽകി നടപ്പാക്കിയത് സ്കൂൾ ലൈബ്രേറിയനായ എസ്.എൽ.ഫൈസലാണ്. കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തിൽ സഹമന്ത്രി ഉപേന്ദ്രകുഷ്‌വയിൽ നിന്ന് എസ്.എൽ. ഫൈസൽ മികവിന്റെ പുരസ്കാരം ഏറ്റുവാങ്ങി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.