വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്ത് കട്ടക്കൊമ്പൻ ഭീമനെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trivandrum-vizhinjam വിഴിഞ്ഞത്തു വലയിൽപെട്ടെത്തിയ കൂറ്റൻ കട്ടക്കൊമ്പൻ മൽസ്യങ്ങളിൽ ചെറുതിനെ തലയിലേറ്റി പോകുന്ന തൊഴിലാളി.

വിഴിഞ്ഞം∙ വിഴിഞ്ഞം സ്വദേശി ജിപ്സണിന്റെ വക തങ്ങൽ വള്ളത്തിൽ പോയ അഞ്ചംഗ സംഘം മൂന്നുനാൾ ഉൾക്കടലിൽ തങ്ങി വലിയ വല വീശിയതു വെറുതെയായില്ല. വലയിൽ കുടുങ്ങിയതു കൂറ്റൻ രണ്ടു  കട്ടക്കൊമ്പൻമാർ. ഒന്നു വലുപ്പത്തിൽ ലേശം ചെറുത്. കാഴ്ചയിൽ അമ്മയെയും മകനെയും പോലെ.

വിഴിഞ്ഞത്തു വലയിൽപെട്ടെത്തിയ കൂറ്റൻ കട്ടക്കൊമ്പൻ മൽസ്യങ്ങളിൽ ചെറുതിനെ തലയിലേറ്റി പോകുന്ന തൊഴിലാളി. വിഴിഞ്ഞത്തു വലയിൽപെട്ടെത്തിയ കൂറ്റൻ കട്ടക്കൊമ്പൻ മൽസ്യങ്ങളിൽ ചെറുതിനെ തലയിലേറ്റി പോകുന്ന തൊഴിലാളി.

മണിക്കൂറുകളെടുത്ത് ഇന്നലെ രാവിലെ വിഴിഞ്ഞം തീരത്തു വള്ളമണ‍‍ഞ്ഞപ്പോൾ ഈ മൽസ്യക്കൂറ്റൻന്മാരെ കരയിലെത്തിക്കാനായി  പരിശ്രമിച്ചു വള്ളത്തിലുള്ളവർ വീണ്ടും അണച്ചു. ഈ സീസണിൽ ഇവിടെ കിട്ടുന്ന വലിപ്പമേറിയ കട്ടക്കൊമ്പന്മാരാണിവരെന്നു തൊഴിലാളികൾ. വലുതിന് ഏകദേശം 200 കി.ഗ്രാം തൂക്കം വരും. ചെറുതിന് 100 ഉം. കരയിലെത്തിക്കാൻ പെട്ട പാടു പക്ഷേ, ചുമക്കാനുണ്ടായിരുന്നില്ലെന്നു തോന്നി. വലുതിനെ തീരത്തെ മൂന്നംഗ ചുമട്ടുതൊഴിലാളി വീരന്മാർ നിഷ്പ്രയാസം തലയിലേറ്റി പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി വച്ചു. 

ചെറുതാകട്ടെ വെറും ഒറ്റ ആളിന്റെ തലയിലിരിക്കാനേ ഉണ്ടായിരുന്നുള്ളൂ. കി.ഗ്രാമിനു നൂറു രൂപയായിരുന്നു ഇവയുടെ വിലയെന്നു  തൊഴിലാളികൾ. വാഴമുട്ടത്തെ കയറ്റുമതി കേന്ദ്രത്തിലെത്തിച്ച കട്ടക്കൊമ്പന്മാർ ചെറുകഷണങ്ങളായി വടക്കോട്ടെ മൽസ്യ കമ്പോളങ്ങളിലേക്കു യാത്രയായി. കട്ടക്കൊമ്പൻമാർ മാത്രമായിട്ടായിരുന്നില്ല കടലമ്മയുടെ അനുഗ്രഹം. ചെറു ചൂരകളുൾപ്പെടെ മറ്റു മൽസ്യങ്ങളും ഇക്കൂട്ടത്തിൽ ഇവരുടെ വലയിൽപ്പെട്ടെത്തി. തീരത്ത് ഇന്നലെയും തിരച്ചി മൽസ്യങ്ങളുടെ ചെറു ഭീമൻമാരെത്തി. ഏതാണ്ടു നൂറു കി.ഗ്രാമിൽ താഴെ തൂക്കമുള്ള രണ്ടെണ്ണം ഇന്നലെ രാവിലെ വലയിൽപ്പെട്ടു തീരത്തെത്തി. 

Read More: Thiruvananthapuram Local News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.