ജലസമൃദ്ധി പദ്ധതിയിൽ കാട്ടാക്കട പഞ്ചായത്തിലെ ‘നെല്ലറ’ പുനർജനിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആമച്ചലിൽ നടപ്പാക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിപ്രദേശത്ത് ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ.നിസാമുദീന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘമെത്തിയപ്പോൾ. നാട്ടുകാരനായ കവി മുരുകൻ കാട്ടാക്കട സമീപം. ആമച്ചലിൽ നടപ്പാക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിപ്രദേശത്ത് ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ.നിസാമുദീന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘമെത്തിയപ്പോൾ. നാട്ടുകാരനായ കവി മുരുകൻ കാട്ടാക്കട സമീപം.

കാട്ടാക്കട∙ പഞ്ചായത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിച്ചിരുന്ന ആമച്ചൽ ഏലായിലെ നെൽപാടങ്ങൾ ജലസമൃദ്ധി പദ്ധതിയിൽ പുനർജനിക്കുന്നു. കണ്ണെത്താ ദൂരത്തു പരന്നുകിടന്നിരുന്ന നെൽപാടങ്ങൾ തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കു തുടക്കമായി. ജലദൗർലഭ്യത്താൽ നെൽക്കൃഷി നിലച്ച ഇവിടെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലൂടെ കൃഷി മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടങ്ങി. ആമച്ചൽ ഏലായിൽ നിലച്ചുപോയ നെൽക്കൃഷിയുടെ വ്യാപനത്തിനു കർഷകരും നാട്ടുകാരനായ കവി മുരുകൻകാട്ടാക്കടയും മുന്നോട്ടുവച്ച ആശയമായിരുന്നു ജലസമൃദ്ധിയിലുൾപ്പെടുത്തി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. ഐ.ബി.സതീഷ് എംഎൽഎയുടെ നിർദേശാനുസരണം ഇതേക്കുറിച്ചുള്ള പഠനം ജലവിഭവ വകുപ്പും ഭൂവിനിയോഗ ബോർഡും ചേർന്നു പൂർത്തിയാക്കി.

തുടർന്ന്, ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 93 ലക്ഷം രൂപയുടെ ഭരണാനുമതിയായി. നെയ്യാറിൽ നിന്ന് ജലം ആമച്ചൽ കുളത്തിലെത്തിച്ച്, ഇവിടെ നിന്ന് കൈത്തോടുകൾ വഴി കൃഷിയിടങ്ങളിലെത്തിക്കും. ഭൂവിനിയോഗ കമ്മിഷണർ എ.നിസാമുദീൻ, ജലസേചന വകുപ്പ് അസി. എക്സി. എൻജിനീയർ ശ്രീകല എന്നിവരുടെ നേതൃത്വത്തി ലുള്ള ഉദ്യോഗസ്ഥസംഘം പദ്ധതിപ്രദേശം സന്ദർശിച്ചു. നെൽക്കൃഷി വീണ്ടെടുക്കാൻ കർഷകരെ കൂട്ടി രംഗത്തുവന്ന കവി മുരുകൻ കാട്ടാക്കടയും പ്രദേശത്തെ കർഷകരും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും നാട്ടുകാരുമൊക്കെ ജലസമൃദ്ധി സംഘത്തിനൊപ്പമുണ്ടായി.

ഇടവപ്പാതിയിലെ ജലമുപയോഗിച്ചു നെൽക്കൃഷിക്കു പാടങ്ങളൊരുക്കാനുള്ള ശ്രമങ്ങളുമായി കർഷകരൊന്നടങ്കം രംഗത്തുണ്ട്. ഇറവൻകോണം ഏലായിൽ പതിറ്റാണ്ടുകൾക്കിപ്പുറം പരീക്ഷണാർഥം കൃഷിയിറക്കി കൊയ്തെടുത്ത നേട്ടം കൂടുതൽ ആത്മവിശ്വാസം നൽകുന്നതായി കർഷകർ പറയുന്നു. ഇരുപതു ഹെക്ടർ ദൈർഘ്യമുള്ള ഏല വീണ്ടും പഞ്ചായത്തിന്റെ നെല്ലറയാക്കാമെന്ന പ്രതീക്ഷയിലാണു കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.