go

റോഡിലിറങ്ങി തുള്ളിയവനെ പൊക്കി പൊലീസ് ട്രോളൻമാരുടെ വിഡിയോ

kiki challenge
SHARE

തിരുവനന്തപുരം∙ ഓടുന്ന വാഹനത്തിൽ നിന്നു ചാടിയിറങ്ങി ‘കി കി ചാലഞ്ച്’ ചെയ്തയാൾ ചെന്നു കയറിയതു പൊലീസിന്റെ മടയിൽ. പാടി മുഴുമിപ്പിക്കും മുൻപ് അവർ വാരിപ്പുണർന്നു. അപ്പോൾ ജീപ്പിൽ നിന്നു തല പുറത്തേക്കിട്ട് അയാൾ വിളിച്ചു കൂവി ‘ജാങ്കോ നീയറിഞ്ഞാ, ഞാൻ പെട്ടു’’ അപകടകരമായ ‘കി കി ചാലഞ്ചി’നിറങ്ങുന്നവർക്കുള്ള മുന്നറിയിപ്പുമായി പുറത്തിറങ്ങിയ പൊലീസ് ട്രോളൻമാരുടെ വിഡിയോ സൂപ്പർ ഹിറ്റ്.

ഒൻപതു മണിക്കൂറിനിടെ വിഡിയോ കണ്ടതു മൂന്നേകാൽ ലക്ഷം പേർ. കമന്റ്സ് 2100, ഷെയർ 6800. കനേഡിയൻ റാപ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ 'കി കി ഡു യു ലൗ മി' എന്ന പ്രശസ്ത വരികൾക്കു ചുവടുവയ്ക്കുന്നതാണു കി കി ചാലഞ്ച്. ഓടുന്ന വാഹനത്തിൽ നിന്നു ചാടിയിറങ്ങിയാണു നൃത്തം. ഇത്തരം ഒട്ടേറെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയതോടെയാണു റോഡിലിറങ്ങി കളിക്കുന്ന പയ്യനെ തൂക്കിയെടുത്തു കൊണ്ടുപോവുന്ന 'കി കി വിഡിയോ' യുമായി പൊലീസ് കളത്തിലിറങ്ങിയത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama