go

മാലിന്യം നീക്കംചെയ്യുന്നില്ല; പനച്ചമൂട് ചന്ത ചീഞ്ഞു

പനച്ചമൂട് പൊതുചന്തയിൽ മത്സ്യ– മാംസ കച്ചവടസ്ഥലത്തിനു സമീപം കിടക്കുന്ന അഴുകിയ മത്സ്യാവശിഷ്ടങ്ങൾ
പനച്ചമൂട് പൊതുചന്തയിൽ മത്സ്യ– മാംസ കച്ചവടസ്ഥലത്തിനു സമീപം കിടക്കുന്ന അഴുകിയ മത്സ്യാവശിഷ്ടങ്ങൾ
SHARE

വെള്ളറട∙ പകർച്ചവ്യാധികൾ പടരുന്നതായി കണ്ടെത്തിയിട്ടും പനച്ചമൂട് പൊതുചന്തയ്ക്കുള്ളിൽ ശുചീകരണം നടത്തുന്നില്ലെന്ന് ആക്ഷേപം. എലിപ്പനി ബാധിച്ചു പ്രദേശത്തു രണ്ടുപേർ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മരിച്ചു. മൂന്നുപേർ ചികിൽസ തുടരുകയാണ്. ചെള്ളുപനിയും സ്ഥിരീകരിച്ചിരുന്നു. ചന്തയിൽ ആഹാരസാധനങ്ങൾ വിൽക്കുന്ന ഭാഗത്തിനു സമീപത്തായി അഴുകി പുഴുവരിക്കുന്ന മത്സ്യാവശിഷ്ടങ്ങൾ കൂടിയിട്ടിരിക്കുകയാണ്.

ഇതു നീക്കം ചെയ്യാൻ നടപടിയില്ല. ലേലംചെയ്തു കൊടുത്തിട്ടുള്ള ചന്തയ്ക്കുള്ളിലെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാനുള്ള ബാധ്യത ഗ്രാമപഞ്ചായത്തിനാണെന്നു പറഞ്ഞ് ആരോഗ്യ പ്രവർത്തകർ ഒഴിയുകയാണ്. വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മാസങ്ങളായി മെഡിക്കൽ ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു.

ഇതു പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും പരാതിയുണ്ട്. എലിപ്പനി പ്രതിരോധ മരുന്ന് പ്രദേശത്തു വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യപ്രവർത്തകർ അവകാശപ്പെടുന്നുണ്ടെങ്കിലും എല്ലായിടത്തും എത്തിയിട്ടില്ല. തൊഴിലുറപ്പു തൊഴിലാളികൾക്കെല്ലാം മരുന്ന് ഉടൻ എത്തിച്ചുകൊടുക്കണമെന്നും നിർദേശമുണ്ട്. പ്രദേശത്തെ മെഡിക്കൽ സ്റ്റോറുകളിൽനിന്നു ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി മരുന്നു നൽകരുതെന്നു കഴിഞ്ഞദിവസം ആരോഗ്യ പ്രവർത്തകർ നിർദേശം നൽകി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama