go

ഡിവൈഎസ്പി തള്ളിയിട്ട സനൽ മദ്യപിച്ചെന്നു വരുത്താൻ ശ്രമം നടന്നിരുന്നു?

sanal-murder-dysp-harikumar
SHARE

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ റോഡിലെ തർക്കത്തിനിടെ ഡിവൈഎസ്പി തള്ളിയിട്ടതിനെത്തുടർന്നു കാറിടിച്ചു മരിച്ച സനലിന്റെ ശരീരത്തിനുള്ളിൽ മദ്യത്തിന്റേതിനു സമാനമായ ഗന്ധം ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ആമാശയത്തിൽ മദ്യം ചെന്നിട്ടില്ല. അതിനാൽ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതു സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തണം.

കാറിടിച്ചു റോഡിൽ കിടന്ന സനലിനെ മദ്യപിച്ചെന്നു വരുത്തിത്തീർക്കാൻ പൊലീസ് നിർബന്ധിച്ചു വായിൽ മദ്യം ഒഴിച്ചതായി പ്രദേശവാസികൾ ആരോപിച്ചിരുന്നു. തലയ്ക്കേറ്റ ഗുരുതര ക്ഷതങ്ങളാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. തലയ്ക്കു പിന്നിലും ഇരുവശത്തും നെഞ്ചിലും വയറിലും മുറിവുകളുണ്ട്.

തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. ശരീരത്തിനുളളിൽ ആന്തരികാവയവങ്ങൾക്കു പുറത്തുള്ള ഭാഗത്തു മദ്യത്തിനു സമാനമായ ഗന്ധമുണ്ടായിരുന്നുവെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. കഴിഞ്ഞ അഞ്ചിന് രാത്രിയായിരുന്നു നെയ്യാറ്റിൻകര ഡിവൈഎസ്പി ബി.ഹരികുമാറുമായുള്ള തർക്കത്തിനിടെ സനൽ കൊല്ലപ്പെട്ടത്. ഒളിവിൽ പോയ ഹരികുമാർ പിന്നീടു ജീവനൊടുക്കി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama