go

നെടുമങ്ങാട്ട് പൊലീസിനെ ബിജെപിക്കാർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

thiruvananthapuram-police-attack
ഹർത്താൽ ദിനത്തിൽ നെടുമങ്ങാട്ട് ബിജെപി പ്രവർത്തകർ പൊലീസിനെ ആക്രമിച്ചപ്പോൾ.
SHARE

തിരുവനന്തപുരം ∙ ഹർത്താൽ ദിനത്തിൽ നെടുമങ്ങാട്ടു ബിജെപി പ്രവർത്തകർ ജീപ്പ് വളഞ്ഞ് പൊലീസിനെ ആക്രമിക്കുന്ന ദ്യശ്യങ്ങൾ പുറത്തുവന്നു. എസ്ഐ സുനിൽ ഗോപിയുടെ കൈ അടിച്ചൊടിക്കുകയും ഡ്രൈവർ ഉൾപ്പെടെയുള്ളവരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ പി.പ്രതീഷ് (36) എന്നയാൾ അറസ്റ്റിലായി. 

thiruvananthapuram-sunil-gopi
പരുക്കേറ്റ എസ്ഐ സുനിൽ ഗോപി

ബൈക്കുകളിൽ ബിജെപി പതാകകളുമായി പ്രകടനം നടത്തിയവരെ പിന്തുടർന്നു ചെന്നപ്പോഴായിരുന്നു സംഭവം. ഹർത്താലിനു തലേന്നുണ്ടായ അക്രമത്തിലെ മുഖ്യ പ്രതികളിലൊരാളെ പിടികൂടി ജീപ്പിൽ കയറ്റുമ്പോൾ ബിജെപി പ്രവർത്തകർ പാഞ്ഞടുത്തു. വടികളും കമ്പികളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതിയെ വിട്ടുകൊടുക്കാതെ ജീപ്പ് പിറകിലേക്ക് ഓടിച്ചു പൊലീസ് രക്ഷപ്പെടുകയായിരുന്നു.

thiruvananthapuram-pratheesh
അറസ്റ്റിലായ പി.പ്രതീഷ്

ആദ്യം രണ്ടുമൂന്നു പേർ പാഞ്ഞുവരുന്നതും വടി ഉപയോഗിച്ചു വാഹനത്തിൽ അടിക്കുന്നതും പൊലീസിനെ മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവർക്കു പിന്നാലെ വലിയ സംഘം തന്നെ പാഞ്ഞെത്തി വാഹനം തടയുകയും ഡ്രൈവറെ മുൻ ഡോറിലൂടെ മർദിക്കുകയും ചെയ്തു. വാഹനത്തിന്റെ ചില്ലുകൾ അടിച്ചുതകർത്തു. തൊപ്പി വച്ച ഒരാൾ സൈഡ് ഗ്ലാസ് തല്ലിത്തകർക്കുന്ന ചിത്രങ്ങളും ഡ്രൈവറെ 3 പേർ ചേർന്നു മർദിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama