go

സാമ്പത്തിക സംവരണം സമുദായ വോട്ട് ലക്ഷ്യമിട്ടുള്ള തന്ത്രം : കെ.പി.എ.മജീദ്

trivandrum-majeed
എംഎസ്എഫ് സമരസംഗമം സെക്രട്ടേറിയേറ്റിനു മുന്നിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യുന്നു.
SHARE

തിരുവനന്തപുരം ∙ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സംവരണ നയം മുന്നാക്ക സമുദായ വോട്ടു ലക്ഷ്യമിട്ടുള്ള തന്ത്രമാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് . വിഷയത്തിൽ എല്ലാ സംവരണ സമുദായങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎഎസ് സംവരണ അട്ടിമറി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും സാമ്പത്തിക സംവരണത്തിനെതിരേയും എംഎസ്എഫ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി.എ.മജീദ്.

കെഎഎസിന്റെ രണ്ടും മൂന്നും സ്ട്രീമുകളിൽ സംവരണം വേണ്ടെന്നാണു സർക്കാർ നിലപാട്. ഇതു കടുത്ത അനീതിയാണ്. നിയമവകുപ്പും , എസ്‌സി , എസ്ടി കമ്മിഷനും, ന്യൂനപക്ഷ കമ്മിഷനും സംവരണം നൽകണമെന്നു ശുപാർശ ചെയ്തിട്ടും സർക്കാർ വഴങ്ങുന്നില്ല. എജിയുടെ നിയമോപദേശം നടപ്പിലാക്കുന്നതായാണ് വിശദീകരണം. എന്നാൽ എജി മുഖ്യമന്ത്രിയുടെ താൽപര്യമനുസരിച്ചു മാത്രമേ നിയമോപദേശം നൽകുകയുള്ളൂവെന്നു അദ്ദേഹം പറഞ്ഞു.

എംഎൽഎമാരായ കെ.എൻ.എ.ഖാദർ, എം.ഉമ്മർ, എൻ.എ.നെല്ലിക്കുന്ന്, പി.ഉബൈദുല്ല, മുൻമന്ത്രി നീലലോഹിതദാസൻനാടാർ, ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ എച്ച്. പെരേര, ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി .രാമഭദ്രൻ, നേതാക്കളായ വി.ആർ.ജോഷി, ഡോ.പി.നസീർ, ബീമാപള്ളി റഷീദ്, പ്രഫ.തോന്നയ്ക്കൽ ജമാൽ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി .നവാസ്, ട്രഷറർ യൂസഫ് വല്ലാഞ്ചിറ തുടങ്ങിയവർ പ്രസംഗിച്ചു

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama