go

111.2 അടി ഉയരം; ചെങ്കൽ മഹേശ്വരം ക്ഷേത്ര ശിവലിംഗം ലോക റെക്കോർഡിലേക്ക്

SHARE

നെയ്യാറ്റിൻകര∙ ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രത്തിൽ 111.2 അടിയിൽ ഉയർന്ന ശിവലിംഗം ലോക റെക്കോർഡിലേക്ക്. ക്ഷേത്രത്തിലെത്തിയ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ് അധികൃതർ വലുപ്പം പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകി.

ലിംക ബുക് ഓഫ് വേൾഡ് റെക്കോർഡ്സ്, ഗിന്നസ് ബുക് ഓഫ് വേൾഡ് റെക്കോർഡ്സ് അധികൃതർ ഉടൻ പരിശോധനയ്ക്കെത്തും. അവർ കൂടി സ്ഥിരീകരിച്ചാൽ ഉയരത്തിലും വിസ്തൃതിയിലും ലോകത്തിലെ ‘സമുന്നത’ ശിവലിംഗമെന്ന ഖ്യാതിയാണു കൈവരുന്നത്. 108 അടി ഉയരമുള്ള കർണാടകയിലെ കോലാർ കോടിലിംഗേശൻ ക്ഷേത്രത്തിനായിരുന്നു ഇതുവരെ ഈ ബഹുമതി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama