go

അമലിന്റെ അവയവങ്ങൾ നാലുപേരിലൂടെ ജീവിക്കും...

trivandrum-amal
അമൽ
SHARE

തിരുവനന്തപുരം∙ അമൽ രാജ് എന്ന ഇരുപത്തിയൊന്നുകാരൻ ഇനിയും ജീവിക്കും, മറ്റു നാലു പേരിലൂടെ. മസ്തിഷ്ക മരണം സംഭവിച്ച അമൽ രാജിന്റെ ഒരു വൃക്ക  മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള  രോഗിക്കും  ഒരു വൃക്കയും കരളും കിംസിൽ തന്നെ ചികിത്സയിലുള്ള രണ്ടു  രോഗികൾക്കും കോർണിയ  കണ്ണാശുപത്രിയിലെ രോഗിക്കുമായി മാറ്റിവച്ചു. രണ്ടാഴ്ച മുൻപ് ഭരണിക്കാവിലുണ്ടായ അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അമൽരാജിനെ  കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

ഗൾഫിലെ ജോലി മതിയാക്കി നാട്ടിലേക്കു വരുകയായിരുന്ന പിതാവ് രാ‍ജൻ പിള്ളയെ(58) കൂട്ടാൻ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. അപകടത്തിൽ അമൽരാജിന്റെ പിതാവ് തൽക്ഷണം മരിച്ചു. ഭർത്താവും ഏകമകനും നഷ്ടപ്പെട്ടിട്ടും അമ്മ കൊല്ലം ശൂരനാട് നോർത്തിൽ വിജയശ്രീ തളർന്നില്ല. കാരുണ്യത്തിന്റെ കരങ്ങൾ നീട്ടാൻ അവർ തയാറായതോടെയാണു 4 പേർക്കു ജീവിതം തിരികെ കിട്ടിയത്. അപകടത്തിൽ ഭർത്താവു നഷ്ടപ്പെട്ടതിനു പിന്നാലെ മകന്റെ മസ്തിഷ്ക മരണം കൂടി സ്ഥിരീകരിച്ചപ്പോഴും വിജയശ്രീ അവയവദാനത്തിനു തയാറായതോടെയാണു 4 പേരുടെ ജീവിതം മാറിയത്. 

മകൻ അമൽ രാജിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അവർ തയാറായി. രണ്ടു വൃക്കകളും കരളും കോർണിയയും നാലു പേർക്കായി നൽകുമ്പോൾ മകൻ അവരിലൂടെ ജീവിക്കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ. ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു വിജയശ്രീയുടെ ഭർത്താവ് രാജൻ പിള്ള. ഇവർ സഞ്ചരിച്ച കാർ ഭരണിക്കാവിൽ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അടൂർ ഏനാത്തെ സെന്റ് സിറിയൻ കോളജിലെ രണ്ടാം വർഷ  ബികോം വിദ്യാർഥിയായിരുന്നു അമൽ.

മകൻ അമൽരാജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച  സാഹചര്യത്തിൽ സംസ്ഥാന മരണാനന്തര അവയവദാന ഏജൻസിയായ കെഎൻഒഎസിലെ പ്രവർത്തകർ  അവയവദാനത്തിന്റെ പ്രസക്തി അറിയിച്ചതോടെ വിജയശ്രീ മഹാദാനത്തിനു സമ്മതം നൽകുകയായിരുന്നു. സംസ്ഥാനത്ത് മരണാനന്തര അവയവദാനങ്ങൾ കുറയുന്നതിനിടയിലും 2019 ലെ ആദ്യ ദാതാവായി മാറി വിജയശ്രീയുടെ മകൻ അമൽ എന്ന ഇരുപത്തൊന്നുകാരൻ. അമലിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama