go

തലയ്ക്കടിയേറ്റ് അച്ഛന്റെ മരണം; മകൻ കസ്റ്റഡിയിൽ

trivandrum-sajeev
സജീവ്
SHARE

ആര്യനാട്∙ വെള്ളനാട് കുളക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ സദാശിവൻ(62) മരിച്ചത് മകന്റെ അടിയേറ്റാണെന്ന് പൊലീസ്. തലയിലും ഇടതുകൈയ്യിലും മുറിവുണ്ടെന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തി. മകൻ സജീവ്(31) ആര്യനാട് പൊലീസ് കസ്റ്റഡിയിൽ. മിക്കദിവസങ്ങളിലും അച്ഛനും മകനും  വഴക്കിടുക പതിവാണെന്ന് പൊലീസ് പറഞ്ഞു. ശനി ഉച്ചയ്ക്കും   വാക്കേറ്റമുണ്ടായി.  സജീവിന്റെ ഭാര്യ രണ്ടുപേരെയും പിടിച്ചുമാറ്റാൻ ശ്രമിക്കവെ മദ്യലഹരിയിൽ സജീവ് സമീപത്തുണ്ടായിരുന്ന കമ്പിയെടുത്തു പിതാവിനെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

തലയിലും ഇടതുകയ്യിലും ആഴത്തിൽ മുറിവേറ്റു. വെള്ളനാട്ടും തുടർന്ന് നെടുമങ്ങാട് ആശുപത്രിയിലും ചികിത്സ തേടി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് സദാശിവനെ മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചുവെങ്കിലും ഇതു ചെയ്യാതെ സജീവ് അച്ഛനെ   വീട്ടിലെത്തിക്കുകയായിരുന്നെന്ന് ആര്യനാട് ഇൻസ്പെക്ടർ ബി.അനിൽ കുമാർ പറഞ്ഞു. 

അടുത്തദിവസം മെഡിക്കൽ കോളജിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. സജീവിനെ ഞായർ വൈകിട്ടോടെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് 4.45 ന് മൃതദേഹം വീട്ടിലെത്തിച്ചു സംസ്കരിച്ചു.  സദാശിവന്റെ ഭാര്യ കനകവല്ലി പൂവച്ചലിലാണ് താമസിക്കുന്നത്. കൂലിപ്പണിക്കാരനാണ്. മറ്റു മക്കൾ സനീഷ്, പഞ്ചമി.

മൃതദേഹ പരിശോധന; സജീവ് പൊലീസിന്റെ സഹായി

കസ്റ്റഡിയിലായ സജീവ് പഴക്കം ചെന്നതും ജീർണിച്ച് ദുർഗന്ധം വമിക്കുന്ന മൃതദേഹങ്ങൾ പരിശോധിക്കുന്നതിനായി പൊലീസിനെ സഹായിച്ചുവരുന്ന ആൾ. ആറ്റിൽ മരിച്ചുകിടക്കുന്നവരുടെ മൃതദേഹം കരയ്ക്കെത്തിക്കുന്നതിന് ആര്യനാട് പൊലീസ് പഴപ്പോഴും സജീവിന്റെ സഹായം തേടാറുണ്ട്. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama