go

സീറ്റ് വിഭജനം: എൽഡിഎഫിൽ ചർച്ചയ്ക്കു തുടക്കം

SHARE

തിരുവനന്തപുരം∙ കാലാവസ്ഥാ മാറ്റങ്ങളെത്തുടർന്നു പ്രകൃതിദുരന്തങ്ങൾ അടിക്കടിയുണ്ടാകുന്ന സാഹചര്യത്തിൽ കൃത്യമായ കാലാവസ്ഥാ പ്രവചനത്തിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ നേരിട്ടുള്ള സഹായം തേടി കേരളം. സഹായം നൽകാൻ തയാറെന്ന് അറിയിച്ച ഐഎസ്ആർഒ സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾക്കായി ഉന്നതതലസംഘത്തെ നിയോഗിച്ചു. സംഘം ഇന്ന് ആദ്യ ചർച്ച നടത്തും.

നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് ദുരന്ത മുന്നറിയിപ്പുകൾ നൽകുന്നതും പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും. ഇതിൽ പോരായ്മകളുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ഐഎസ്ആർഒയുടെ സഹായം തേടുന്നത്. വിവിധ ഭാഗങ്ങളിൽ ഐഎസ്ആർഒയുടെ ഓട്ടോമേറ്റഡ് കാലാവസ്ഥാ നിർണയ കേന്ദ്രങ്ങൾ തുടങ്ങണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. സ്ഥലവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും സർക്കാർ നൽകും. 

പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള നാഷനൽ ഡാറ്റാബേസ് ഓൺ എമർജൻസി മാനേജ്മെന്റ് കേരളത്തിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി മാറ്റം വരുത്തി ഉപയോഗിക്കാനുള്ള അനുമതി നൽകണമെന്നു കേന്ദ്രസർക്കാരിനോട് പലവട്ടം അഭ്യർഥിച്ചെങ്കിലും മറുപടി പോലും ലഭിച്ചില്ല.

കാലാവസ്ഥാ പ്രവചനത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിനു പോരായ്മകളുണ്ടാകുന്നുവെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനു നേരത്തെ കേരളം കത്തു നൽകിയിരുന്നു. കൂടുതൽ മഴയളവ് സ്റ്റേഷനുകളും കോഴിക്കോട്–വയനാട് ജില്ലകൾക്കായി ഡോപ്ലർ റഡാറും സ്ഥാപിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama