go

പ്രളയവും വരൾച്ചയും അതിജീവിക്കാൻ പൊതുപങ്കാളിത്തം: ഡോ.രാജേന്ദ്ര സിങ്

Chuttuvattom Award
മനോരമ ഓണ്‍ലൈന്‍ അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാര്‍ഡ് സീസണ്‍ 3 വിജയികളായ തൊടുപുഴ ന്യൂമാന്‍ റസിഡന്‍സ് അസോസിയേഷന് മഗ്സസെ അവാര്‍ഡ് ജേതാവ് ഡോ.രാജേന്ദ്രസിങും ശശിതരൂര്‍ എംപിയും ചേര്‍ന്ന് പുരസ്കാരം സമ്മാനിക്കുന്നു. മനോരമ ഓണ്‍ലൈന്‍ ചീഫ് കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, അസറ്റ് ഹോംസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എസ്.സജീം എന്നിവര്‍ സമീപം.ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ
SHARE

തിരുവനന്തപുരം ∙ പ്രളയവും വരൾച്ചയുമടക്കം പരിസ്ഥിതി പ്രശ്നങ്ങൾ അതിജീവിക്കാൻ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നു പരിസ്ഥിതി പ്രവർത്തകനും മഗ്സസെ ജേതാവുമായ ഡോ.രാജേന്ദ്ര സിങ്. മനോരമ ഓൺലൈൻ–അസറ്റ് ഹോംസ് ചുറ്റുവട്ടം റസിഡന്റ്സ് അസോസിയേഷൻ അവാർഡ് സീസൺ–3 പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

second-price
മനോരമ ഓണ്‍ലൈന്‍ അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാര്‍ഡ് സീസണ്‍ മൂന്നില്‍ രണ്ടാം സമ്മാനം നേടിയ തൃശൂര്‍ കൊരട്ടി തണൽ റസിഡന്റ്സ് അസോസിയേഷന് മഗ്സസെ അവാര്‍ഡ് ജേതാവ് ഡോ.രാജേന്ദ്രസിങും ശശിതരൂര്‍ എംപിയും ചേര്‍ന്ന് പുരസ്കാരം സമ്മാനിക്കുന്നു. മനോരമ ഓണ്‍ലൈന്‍ ചീഫ് കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, അസറ്റ് ഹോംസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എസ്.സജീം എന്നിവര്‍ സമീപം.

ഭൂമിയുടെ പച്ചപ്പ് നിലനിർത്തുകയും ഭൂഗർഭ ജലത്തിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുക എന്നതു മാത്രമാണു വരൾച്ച തടയാനുള്ള മാർഗം. മഴവെള്ളം അതേപടി ഒഴുക്കിക്കളയാതെ തടഞ്ഞുനിർത്തുകയും ഒഴുക്കിന്റെ വേഗം കുറയ്ക്കുകയും ചെയ്യണം. പുരസ്കാര ജേതാക്കളായ റസിഡന്റ്സ് അസോസിയേഷനുകൾ ജലസംരക്ഷണം ഉറപ്പുവരുത്താൻ ചെയ്ത പ്രവർത്തനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

first-pricef
മനോരമ ഓണ്‍ലൈന്‍ അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാര്‍ഡ് സീസണ്‍ മൂന്നില്‍ മൂന്നാം സമ്മാനം നേടിയ കോട്ടയം പരിപ്പ് മൈത്രി നഗർ റസിഡൻസ് അസോസിയേഷന് മഗ്സസെ അവാര്‍ഡ് ജേതാവ് ഡോ.രാജേന്ദ്രസിങും ശശിതരൂര്‍ എംപിയും ചേര്‍ന്ന് പുരസ്കാരം സമ്മാനിക്കുന്നു. മനോരമ ഓണ്‍ലൈന്‍ ചീഫ് കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, അസറ്റ് ഹോംസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എസ്.സജീം എന്നിവര്‍ സമീപം.

സംസ്ഥാനത്തു ജലസാക്ഷരതയാണ് ഇനി വേണ്ടതെന്നു ശശി തരൂർ എംപി പറ​ഞ്ഞു. സംസ്ഥാനത്തെ 29% ജനങ്ങൾക്കു മാത്രമാണു ശുദ്ധജലം ലഭിക്കുന്നത്. 2021 ആകുമ്പോൾ കേരളത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും ശുദ്ധജലം അപ്രാപ്യമാകുമെന്ന പഠനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജേതാക്കൾക്കു  ഡോ.രാജേന്ദ്ര സിങ്ങും ശശി തരൂർ എംപിയും ചേർന്നു ട്രോഫിയും പ്രശസ്തിപത്രവും സമ്മാനത്തുകയും കൈമാറി.

അസറ്റ് ഹോംസ് ചീഫ് മാർക്കറ്റിങ് ഓഫിസർ എസ്.സജീം, മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ ജോൺ മുണ്ടക്കയം, മനോരമ ഓൺലൈൻ ചീഫ് കണ്ടന്റ് കോ–ഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. വിജയികൾ– മികച്ച റസിഡന്റ്സ് അസോസിയേഷൻ:(യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ) തൊടുപുഴ ന്യൂമാൻസ് റസിഡന്റ്സ് അസോസിയേഷൻ (ഒരു ലക്ഷം രൂപ), കൊരട്ടി തണൽ റസിഡന്റ്സ് അസോസിയേഷൻ (75,000), പരിപ്പ് മൈത്രി നഗർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (50,000. മികച്ച മാതൃക: വെങ്ങേരി നിറവ് റസിഡന്റ്സ് അസോസിയേഷൻ (25,000).

സ്പെഷൽ ജൂറി അവാർഡ്: മുളന്തുരുത്തി തുരുത്തിക്കര സൗത്ത് വെസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ(20,000). ശ്രദ്ധേയ പ്രകടനം (15,000 രൂപ വീതം): ശാസ്താംകോട്ട മൈത്രി റസിഡന്റ്സ് അസോസിയേഷൻ, ശ്രീകാര്യം ഗാന്ധിപുരം റസിഡന്റ്സ് അസോസിയേഷൻ, നെട്ടയം ശ്രീരാമകൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ, പാലപ്പുറം ഹലോ റസിഡന്റ്സ് അസോസിയേഷൻ, പേരാവൂർ മാർഗദീപം റസിഡൻസ് അസോസിയേഷൻ.

കോഴിക്കോട് ജലവിഭവ പഠനകേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ജോർജ് ചാക്കച്ചേരി, സിസിഡിയു മുൻ മേധാവി ഡോ.സുഭാഷ് ചന്ദ്ര ബോസ്, തൃശൂർ മഴപ്പൊലിമ കേന്ദ്രം മേധാവി ജോസ് സി.റാഫേൽ, പമ്പ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറി എൻ.കെ.സുകുമാരൻ നായർ എന്നിവരടങ്ങിയ സമിതിയാണു വിധിനിർണയം നടത്തിയത്. ജലസംരക്ഷണ പ്രമേയം അടിസ്ഥാനമാക്കി നടന്ന പാനൽ ചർച്ചകളിൽ മലയാള മനോരമ അസിസ്റ്റന്റ് എ‍ഡിറ്റർ വർഗീസ് സി തോമസ് മോഡറേറ്ററായി.

chuttuvattom-award2
മനോരമ ഓണ്‍ലൈന്‍ അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാര്‍ഡ് സീസണ്‍ മൂന്നില്‍ മാതൃകാ അസോസിയേഷനുള്ള സമ്മാനം കോഴിക്കോട് വേങ്ങേരി നിറവ് റസിഡന്‍സ് അസോസിയേഷന് മാഗ്സസെ അവാര്‍ഡ് ജേതാവ് ഡോ.രാജേന്ദ്രസിങ് സമ്മാനിക്കുന്നു. മനോരമ ഓണ്‍ലൈന്‍ ചീഫ് കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, അസറ്റ് ഹോംസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എസ്.സജീം എന്നിവര്‍ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
chuttuvattom-award1
മനോരമ ഓണ്‍ലൈന്‍ അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാര്‍ഡ് സീസണ്‍ മൂന്നില്‍ പ്രത്യേക ജൂറി പുരസ്കാരം എറണാകുളം മുളന്തുരുത്തി തുരുത്തിക്കര സൗത്ത് വെസ്റ്റ് റസിഡന്‍സ് അസോസിയേഷന് മാഗ്സസെ അവാര്‍ഡ് ജേതാവ് ഡോ.രാജേന്ദ്രസിങ് സമ്മാനിക്കുന്നു. മനോരമ ഓണ്‍ലൈന്‍ ചീഫ് കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, അസറ്റ് ഹോംസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എസ്.സജീം എന്നിവര്‍ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
chuttuvattom-award4
മനോരമ ഓണ്‍ലൈന്‍ അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാര്‍ഡ് സീസണ്‍ മൂന്നില്‍ പ്രോത്സാഹന സമ്മാനം നേടിയ കണ്ണൂര്‍ പേരാവൂര്‍ മാര്‍ഗദീപം റസിഡന്‍സ് അസോസിയേഷന് മാഗ്സസെ അവാര്‍ഡ് ജേതാവ് ഡോ.രാജേന്ദ്രസിങ് പുരസ്കാരം സമ്മാനിക്കുന്നു. മനോരമ ഓണ്‍ലൈന്‍ ചീഫ് കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, അസറ്റ് ഹോംസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എസ്.സജീം എന്നിവര്‍ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
chuttuvattom-award7
മനോരമ ഓണ്‍ലൈന്‍ അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാര്‍ഡ് സീസണ്‍ മൂന്നില്‍ പ്രോത്സാഹന സമ്മാനം നേടിയ തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരം റസിഡന്‍സ് അസോസിയേഷന് മാഗ്സസെ അവാര്‍ഡ് ജേതാവ് ഡോ.രാജേന്ദ്രസിങ് പുരസ്കാരം സമ്മാനിക്കുന്നു. മനോരമ ഓണ്‍ലൈന്‍ ചീഫ് കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, അസറ്റ് ഹോംസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എസ്.സജീം എന്നിവര്‍ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
chuttuvattom-award5
മനോരമ ഓണ്‍ലൈന്‍ അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാര്‍ഡ് സീസണ്‍ മൂന്നില്‍ പ്രോത്സാഹന സമ്മാനം നേടിയ പാലക്കാട് ഒറ്റപ്പാലം പാലപ്പുറം ഹലോ റസിഡന്‍സ് അസോസിയേഷന് മാഗ്സസെ അവാര്‍ഡ് ജേതാവ് ഡോ.രാജേന്ദ്രസിങ് പുരസ്കാരം സമ്മാനിക്കുന്നു. മനോരമ ഓണ്‍ലൈന്‍ ചീഫ് കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, അസറ്റ് ഹോംസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എസ്.സജീം എന്നിവര്‍ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
chuttuvattom-award8
മനോരമ ഓണ്‍ലൈന്‍ അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാര്‍ഡ് സീസണ്‍ മൂന്നില്‍ പ്രോത്സാഹന സമ്മാനം നേടിയ തിരുവനന്തപുരം നെട്ടയം ശ്രീരാമകൃഷ്ണപുരം റസിഡന്‍സ് അസോസിയേഷന് മാഗ്സസെ അവാര്‍ഡ് ജേതാവ് ഡോ.രാജേന്ദ്രസിങ് പുരസ്കാരം സമ്മാനിക്കുന്നു. മനോരമ ഓണ്‍ലൈന്‍ ചീഫ് കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, അസറ്റ് ഹോംസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എസ്.സജീം എന്നിവര്‍ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
chuttuvattom-award3
മനോരമ ഓണ്‍ലൈന്‍ അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാര്‍ഡ് സീസണ്‍ മൂന്നില്‍ പ്രോത്സാഹന സമ്മാനം നേടിയ കൊല്ലം ശാസ്താംകോട്ട മൈത്രി നഗര്‍ റസിഡന്‍സ് അസോസിയേഷന് മാഗ്സസെ അവാര്‍ഡ് ജേതാവ് ഡോ.രാജേന്ദ്രസിങ് പുരസ്കാരം സമ്മാനിക്കുന്നു. മനോരമ ഓണ്‍ലൈന്‍ ചീഫ് കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, അസറ്റ് ഹോംസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എസ്.സജീം എന്നിവര്‍ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama