go

ഊണും ഉറക്കവുമില്ലാത്ത രാത്രികൾ, ഒരാഴ്ചകൂടി തന്നിരുന്നെങ്കിൽ...

trivandrum-neighbours
ലേഖയും മകൾ വൈഷ്ണവിയും തീകോളുത്തിയ വിവരമറിഞ്ഞ് എത്തിയ സമീപവാസികൾ.
SHARE

തിരുവനന്തപുരം∙ 'ഇനി നിങ്ങളീ വീട്ടിൽ കയറിയാൽ ഞങ്ങൾ ഇവിടെ കിടന്നു മരിക്കും'-വെള്ളിയാഴ്ച ജപ്തിക്കായി വീട്ടിലെത്തിയ പൊലീസ് സംഘം മുറിയിൽ നിന്നിറങ്ങാൻ പറഞ്ഞപ്പോൾ ലേഖയുടെ മറുപടി ഇതായിരുന്നുവെന്ന് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ഓർമിക്കുന്നു. മരുമകളും ചെറുമകളും മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് ഇനിയും കൃഷ്ണമ്മ മുക്തയായിട്ടില്ല.

സ്ഥലം വാങ്ങുന്ന കക്ഷി പണം കൊണ്ടുവരുന്നതും കാത്ത് രാവിലെ മുതൽ സമീപത്തുള്ള സെബാസ്റ്റ്യന്റെ വീടിനു മുന്നിലിരിക്കുകയായിരുന്നു കൃഷ്ണമ്മയും ചന്ദ്രനും. രാവിലെ മുതൽ നിർത്താതെ ബാങ്കിൽ നിന്നുള്ള ഫോൺ വിളികളായിരുന്നു. സാക്ഷിയായി ഒപ്പിട്ട സെബാസ്റ്റ്യന്റെ ഫോണിലും വിളികളെത്തി. ആഹാരം പോലും കഴിക്കാതെയായിരുന്നു ഇരിപ്പ്. ആധി കൂടുമ്പോൾ ഓടിച്ചെല്ലുന്നത് സെബാസ്റ്റ്യന്റെ വീട്ടിലാണ്. രാവിലെ 8 മണിക്കും പൈസ കിട്ടുമെന്നുറപ്പിക്കാനായി ചന്ദ്രൻ ബ്രോക്കറുടെ വീട്ടിൽ പോയിരുന്നു. 

ഒരാഴ്ച കൂടി അവർക്ക് തന്നൂടായിരുന്നോ?– കണ്ണീരോടെ കൃഷ്ണമ്മ ചോദിക്കുന്നു.ഉച്ചയ്ക്ക് ഒന്നരയോടെ സ്വന്തം വീട്ടിൽ ശുചിമുറിയുപയോഗിക്കാനായി പോകുന്നതിനിടെയാണ് മുറിക്കുള്ളിലെ പുക കണ്ടത്. കൃഷ്ണമ്മയുടെ നിലവിളി കേട്ടാണ് സെബാസ്റ്റ്യനും ചന്ദ്രനും ഓടിയെത്തിയത്.ബാങ്കിന്റെ സമ്മർദമുണ്ടായിരുന്നതിനാൽ ഊണും ഉറക്കവുമില്ലാത്ത രാത്രികളായിരുന്നുവെന്ന് കൃഷ്ണമ്മ പറയുന്നു. ഗൾഫിൽ നിന്നെത്തിയ ചന്ദ്രൻ ആശാരിപ്പണിക്ക് പോകുമായിരുന്നെങ്കിലും കാര്യമായ വരുമാനമുണ്ടായിരുന്നില്ല.

എന്നാൽ പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ, നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവായി ആത്മഹത്യാക്കുറിപ്പ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളായ 2 സ്ത്രീകളുമാണെന്ന് കുറിപ്പില്‍ പറയുന്നു. ബാങ്കിന്റെ ജപ്തി നടപടികള്‍ കാരണമാണ് ഇരുവരും ആത്മഹത്യ െചയ്തത് എന്നായിരുന്നു നേരത്തെ ബന്ധുക്കള്‍ പറഞ്ഞത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama