go

മാണിയുടെ ഏറ്റവും വലിയ ഗുണം ആത്മാർഥത: ഉമ്മൻ ചാണ്ടി

trivandrum-ramesh-chennithala
തിരുവനന്തപുരത്ത് കേരള കോൺഗ്രസ് –എം സംസ്ഥാന കമ്മിറ്റിയുടെ കെ.എം. മാണി അനുസ്മരണ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു. വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎ, സി.എഫ്. തോമസ് എംഎൽഎ, എൻ.കെ. പ്രേമചന്ദ്രൻ എംപി, ജോസ് കെ. മാണി എംപി, എം. വിജയകുമാർ, ഉമ്മൻചാണ്ടി എംഎൽഎ, കാനം രാജേന്ദ്രൻ, പി.ജെ ജോസഫ് എംഎൽഎ, ഒ. രാജഗോപാൽ എംഎൽഎ, ജോണി നെല്ലൂർ തുടങ്ങിയവർ മുൻനിരയിൽ.
SHARE

തിരുവനന്തപുരം∙ആത്മാർഥതയാണു കെ.എം.മാണിയുടെ ഏറ്റവും വലിയ ഗുണവും നേട്ടവുമെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി. കേരളകോൺഗ്രസ്(എം) സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘മാണിസാറിന്റെ’ വിയോഗം നഷ്ടബോധമാണ് ഉണ്ടാക്കിയത്.ഏതു സമയത്തും ഏതു കാര്യത്തിനും നിർദേശം ചോദിക്കാനും സംശയനിവാരണത്തിനും അദ്ദേഹം അവസരമുണ്ടാക്കിയിരുന്നുവെന്ന് ഉമ്മൻചാണ്ടി അനുസ്മരിച്ചു.

നേതാക്കന്മാരുടെ നേതാവായിരുന്നു കെ.എം.മാണിയെന്നു  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കർഷക സമൂഹത്തിനു അദ്ദേഹം നൽകിയ സംഭാവന മറക്കാനാകില്ല.. കേരള രാഷ്ട്രീയത്തിൽ അവഗണിക്കാൻ കഴിയാത്ത വ്യക്തിയാണു മാണിയെന്നു സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയത്തിൽ എതിർക്കേണ്ടിവന്നപ്പോഴും വ്യക്തിബന്ധങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകി. 

കെ.എം.മാണിയുടെ ഭരണപാടവം ഗവേഷണ വിധേയമാക്കണമെന്നും മുൻ സ്പീക്കർ എം.വിജയകുമാർ പറഞ്ഞു.നിയമസഭയിൽ പ്രധാന ഉപദേശകനുമായിരുന്നു കെ.എം.മാണിയെന്ന് ഒ.രാജഗോപാൽ.എംഎൽഎ പറഞ്ഞു. കേരളകോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് അധ്യക്ഷനായിരുന്നു. 

എൻ.കെ. പ്രേമചന്ദ്രൻ.എം.പി, എംഎൽഎമാരായ വി.കെ.ഇബ്രാഹിംകുഞ്ഞ്,റോഷി അഗസ്റ്റിൻ, എൻ.ജയരാജ്,മോൻസ് ജോസഫ്, കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ്.കെ.മാണി, ജനറൽ സെക്രട്ടറി ജോയി എബ്രഹാം,തോമസ് ചാഴികാടൻ, ജില്ലാ സെക്രട്ടറി കൊട്ടാരക്കര പൊന്നച്ചൻ എന്നിവർ പ്രസംഗിച്ചു.

വീണ്ടും ചർച്ചയായി ലയനം 

∙ കെ.എം.മാണി അനുസ്മരണസമ്മേളന വേദിയിലും കേരളകോൺഗ്രസ് ലയനം ചർച്ചയായി. മാണിസാർ ആഗ്രഹിച്ചതു പോലെ കേരള കോൺഗ്രസുകളുടെ ലയനം ഉടൻ വേണമെന്നു കേരളകോൺഗ്രസ്(ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ അഭിപ്രായപ്പെട്ടു.  ലയനം യാഥാർഥ്യമാക്കാൻ ഒറ്റക്കെട്ടായി പരിശ്രമിക്കാമെന്ന് കേരള കോൺഗ്രസ് (എം )ഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് പറഞ്ഞു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama