go

അമ്മയുടെയും മകളുടെയും മരണം : ദേശീയപാത ഉപരോധിച്ചു

trivandrum-road-obstruction
കാനറാബാങ്ക് നെയ്യാറ്റിൻകര ശാഖയുടെ ജപ്തി ഭീഷണിയെ തുടർന്നാണ് വൈഷ്ണവിയും ലേഖയും തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ദേശീയപാത ആലുംമൂട് ജംക്‌ഷൻ ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു.
SHARE

നെയ്യാറ്റിൻകര ∙ ജപ്തി ഭീഷണിയെ തുടർന്നാണ് അമ്മയും മകളും ആത്മഹത്യ ചെയ്തതെന്ന ധാരണയിൽ കാനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയ്ക്ക് മുന്നിൽ   പ്രകടനം നടത്തിയ ശേഷം നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു. ഇന്നലെ രാവിലെ 10ന് ഫൊറൻസിക് വിഭാഗം ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതോടെ കഥയും ചിത്രവും മാറിയതറിയാതെ സമരം തുടർന്ന നൂറിലേറെപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ കണ്ടെത്തിയ കത്തിൽ ദുരൂഹ ഉണ്ടെന്നും ബാങ്ക് അധികൃതരുടെ ജപ്തി ഭീഷണി തന്നെയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പ്രതിഷേധ സമരം തുടരുമെന്നും കോൺഗ്രസ് പ്രാദേശിക ഘടകം വ്യക്തമാക്കി. കത്ത് ആശ്വാസമായെങ്കിലും കോൺഗ്രസ് നിലപാട് വീണ്ടും ബാങ്കിനെ ആശങ്കയിലാക്കിയിട്ടുണ്ട്. 

പ്രകടനവും, ഉപരോധവും നടന്ന കനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയ്ക്കും കുന്നത്തുകാൽ, കമുകിൻകോട് ശാഖകൾക്കും നേരെ അക്രമം നടന്നേക്കുമെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 3–ശാഖകളും  ഇന്നലെ പ്രവർത്തിച്ചില്ല. ശാഖകൾക്ക് മുന്നിൽ രാവിലെ മുതൽ സായുധ പൊലീസ് നില ഉറപ്പിച്ചിരുന്നു. ബാങ്ക് തുറക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതിഷേധക്കാർ ദേശീയപാത ഉപരോധത്തിലേക്ക് തിരിഞ്ഞത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama