go

തിരയിൽ പെട്ട് ബോട്ട് മറി​‍ഞ്ഞു; 2 മത്സ്യത്തൊഴിലാളികൾ മരിച്ചു

trivandrum-rocky-lasar
റോക്കി ബെഞ്ചിനോസ്, ലാസർതോമസ്.
SHARE

തിരുവനന്തപുരം ∙ പെരുമാതുറയ്ക്കു സമീപം മുതലപ്പൊഴിയിൽ ബോട്ട് മറി​‍ഞ്ഞു 2 മത്സ്യത്തൊഴിലാളികൾ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 3 പേരെ മത്സ്യത്തൊഴിലാളികൾ ചേർന്നു രക്ഷപ്പെടുത്തി. ചിറയിൻകീഴ് പൂത്തുറ തരിശുപറമ്പ് നീനു കോട്ടേജിൽ റോക്കി വെഞ്ചിനോസ് (58), അഞ്ചുതെങ്ങ് തൈക്കൂട്ടം കുരിശടിക്കു സമീപം കുന്നുംപുറത്തു വീട്ടിൽ ലാസർ തോമസ് (55) എ1ന്നിവരാണു മരിച്ചത്. ബോട്ടിലുണ്ടായിരുന്ന പൂത്തുറ സ്വദേശികളായ മോസസ് വെഞ്ചിനോസ് (45), വിനോദ് (40), ടെറി മാർട്ടിൻ (28) എന്നിവരെയാണു രക്ഷപ്പെടുത്തിയത്. മരിച്ച റോക്കിയുടെ സഹോദരനാണു മോസസ്. 

ഇന്നലെ രാവിലെ 6 മണിയോടെയാണ് 5 പേരും ‘തിരുക്കുടുംബം’ എന്ന ബോട്ടിൽ മത്സ്യബന്ധനത്തിനു തിരിച്ചത്. കായലിൽ നിന്നു കടലിലേക്കു കടക്കുന്ന പൊഴിക്കു സമീപം എത്തിയപ്പോൾ കൂറ്റൻ തിരയിൽ മറിഞ്ഞ ബോട്ട് സമീപത്തെ പാറക്കെട്ടുകളിൽ ഇടിച്ചു തകർന്നു. വെള്ളത്തിൽ വീണവരിൽ 3 പേരെ മാത്രമേ സമീപത്തുണ്ടായിരുന്ന ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾക്കു രക്ഷിക്കാനായുള്ളു. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും അഗ്നിശമനസേനയും ചേർന്നു നടത്തിയ തിരച്ചിലിൽ റോക്കിയുടെ മൃതദേഹം പാറകൾക്കിടയിൽ കുടുങ്ങിയ നിലയിലും ലാസറിന്റെ മൃതദേഹം അൽപം മാറി തിരയിലും  ഏതാനും മണിക്കൂറുകൾക്കു ശേഷം കണ്ടെത്തി. 

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. റോക്കിയുടെ സംസ്കാരം പൂത്തുറ സെന്റ് റോക്ക് പള്ളിയിലും ലാസറിന്റേത് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് പള്ളിയിലും നടത്തി. പരേതയായ റീനയാണു റോക്കിയുടെ ഭാര്യ. മക്കൾ: നീനു, നിബിൻ. മരുമകൻ: ബിജു. ലാസറിന്റെ ഭാര്യ ടെൽമ. മക്കൾ: ലിൻഡ, ട്രീസ. മരുമക്കൾ: ബിജോയ്, ഇസഹാക്ക്. പൂത്തുറ സ്വദേശി ബിജോയിയുടേതാണ് ബോട്ട്.  7 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama