go

നിരപരാധിയെ പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയതായി പരാതി

alappey-police
police
SHARE

വെള്ളറട∙ നിരപരാധിയും സ്ഥലത്തില്ലാതിരുന്നതുമായ യുവാവിനെ ആര്യങ്കോട് എസ്ഐ കള്ളക്കേസിൽകുരുക്കി ജയിലിലാക്കിയെന്ന് പരാതി. ആറ്റൂർ അയിക്കര ഭവനിൽ ജലജയുടെ മകൻ അഖിൽജോസിനെയാണ് (23) അടിപിടി–മോഷണക്കേസിൽ പ്രതിയാക്കി ജയിലിലാക്കിയത്. തുത്തുക്കുടിയിലെ കോഫി ഹൗസ് ജീവനക്കാരനായ അഖിലിന് ഇതുകാരണം ജോലിയും നഷ്ടമായി. പിതാവിൻെറ മരണശേഷം അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിൻെറ ഏക വരുമാനം അഖിലിൻെറ ശമ്പളമായിരുന്നു.

കഴിഞ്ഞ 28ന് തവരുകോണം ആറ്റരികത്തുവീട്ടിൽ‌ അനിൽകുമാർ തവരുകോണം ക്ഷേത്രത്തിനു സമീപത്ത് ആക്രമണത്തിനിരയായി. ഇതു സംബന്ധിച്ച പരാതിയിലാണ് മുൻവിരോധം കാരണം അഖിലിൻെറ പേരും വാദി ഉൾപ്പെടുത്തിയത്.സംഭവം നടക്കുന്ന സമയം അഖിൽ തമിഴ്നാട്ടിലെ മഞ്ഞാലും മൂട്ടിൽ സുഹൃത്തിൻെറ വീട്ടിലായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. 

സ്ഥലത്തില്ലായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരാതിക്കാർ ശേഖരിച്ചിട്ടുണ്ട്. അനിൽകുമാറിനെ മർദിക്കുകയും മാലപിടിച്ചുപറിക്കുകയും ചെയ്തുവെന്നാണ് കേസ്. അഖിലിനെ വീട്ടിൽനിന്നും പിടികൂടി കോടതിയിലെത്തിച്ച് പൊലീസ് റിമാൻഡ് ചെയ്തു. ഇപ്പോൾ ജാമ്യത്തിലാണ്. 

ആവശ്യമായ പ്രാഥമിക അന്വേഷണം നടത്താതെ ചെയ്യാത്തകുറ്റത്തിന് മകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസ് നടപടിക്കെതിരെ അഖിലിൻെറ അമ്മ ജലജ ഡിജിപിക്ക് പരാതി നൽകി. ഇതിൻെറ അന്വേഷണം ആരംഭിച്ചു. എന്നാൽ പരാതിക്കാരനും സാക്ഷികളും അഖിൽജോസ് സംഭവത്തിൽ ഉൾപ്പെട്ടിരുന്നു വെന്ന് മൊഴി നൽകിയതിൻെറ അടിസ്ഥാനത്തിലാണ് പ്രതിചേർത്തതും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതെന്നും ആര്യങ്കോട് പൊലീസ് പറഞ്ഞു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama