go

കലക്‌ഷൻ സെന്ററുകളിൽനിന്ന് അൻപതിലധികം വാഹനങ്ങൾ ; ചോരരുത്, ഈ ആവേശം

SHARE

തിരുവനന്തപുരം∙ ജില്ലാ ഭരണകൂടത്തിന്റയും നഗരസഭയുടേയും മറ്റനേകം കലക്‌ഷൻ സെന്ററുകളിൽ നിന്നുമായി ഇതുവരെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങളുമായി പോയത് അൻപതിൽ അധികം വാഹനങ്ങൾ. ആദ്യ ദിനങ്ങളിലെ തണുപ്പൻമട്ടു വിട്ട് ആളുകൾ എത്തുകയും കൂടുതൽ വിദ്യാർഥികൾ വൊളന്റിയർമാരായി സെന്ററുകളിലേക്ക് എത്തുകയും ചെയ്തതോടെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് മുഴുവൻ ആവേശത്തിന്റ താളമായി.

പക്ഷേ, സാധനങ്ങളുമായി ക്യാംപുകളിലേക്ക് പോയവർ ആവർത്തിച്ചു പറയുന്നത് ഇനിയും ഒരുപാട് ചെയ്യേണ്ടതുണ്ട് എന്നാണ്. രണ്ടേമുക്കാൽ ലക്ഷത്തിലധികം ജനങ്ങളാണ് ക്യാംപുകളിലുള്ളത്. വീടും നാടും ബന്ധുക്കളെയും നഷ്ടപ്പെട്ടവരുണ്ട്. ജീവിതത്തിലേക്ക് കേരളത്തെ തിരിച്ചു പിടിക്കാൻ നമുക്ക് ആവേശം ചോരാതെ നോക്കിയേ കഴിയൂ.

പ്രധാന കലക്‌ഷൻ സെന്ററുകൾ

1. നഗരസഭ ഓഫിസ്. ഫോൺ: 9946857197

2. എസ്എംവി സ്കൂൾ. ഫോൺ: 8547296918

3. തൈക്കാട് ഭാരത് ഭവൻ. ഫോൺ : 9539321711

4. ഗാന്ധി പാർക്ക്, ഈസ്റ്റ് ഫോർട്ട്. ഫോൺ: 8129868106

5. മാനവീയം വീഥി. ഫോൺ : 9497571803

6.ലോ കോളജ്, പിഎംജി 

7. കാര്യവട്ടം ക്യാംപസ്. ഫോൺ: 9895277257

8. ഗവ.മോഡൽ ജിഎച്ച്എസ്എസ് പട്ടം. ഫോൺ: 8921745499

9. യൂണിവേഴ്സിറ്റി കോളജ് പാളയം. 9633153396

10. വഴുതക്കാട് വിമൻസ് കോളജ്

11. യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്റർ പിഎംജി. ഫോൺ: 9567302207

12. പട്ടം സെന്റ് മേരീസ് സ്കൂൾ

13. ആരോഗ്യകേരളം, തൈക്കാട് ഓഫിസ്

അത്യാവശ്യം വേണ്ട സാധനങ്ങളിവ

ബേബി ഫൂഡ്,ധാന്യങ്ങൾ, ഉപ്പ്, പഞ്ചസാര, ബക്കറ്റ്, മഗ്, പായ, പുതപ്പുകൾ, മരുന്നുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ, ഡയപ്പർ, സാനിറ്ററി പാഡ്, ശുചീകരണ വസ്തുക്കൾ, ബിസ്ക്കറ്റ്, കയ്യുറ, ചെരുപ്പ് തുടങ്ങിയവ

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama