go

മഴ,കാറ്റ്: വൻനാശം

  ദേശീയ പാതയിൽ കോരാണിയിൽ കനത്ത മഴയെ തുടർന്ന് റോഡിലേക്ക് ചരിഞ്ഞ മരം മുറിച്ചു മാറ്റുന്നു. ഗതാഗതത്തിന് തടസ്സം ഉണ്ടാക്കിയ മരത്തിന്റെ കൊമ്പുകൾ അഗ്നിരക്ഷ സേനയും, മരം റവന്യു വകുപ്പ് വിളിച്ചു വരുത്തിയ മരം വെട്ടുകാരനുമാണ് മുറിച്ചു മാറ്റിയത്.
ദേശീയ പാതയിൽ കോരാണിയിൽ കനത്ത മഴയെ തുടർന്ന് റോഡിലേക്ക് ചരിഞ്ഞ മരം മുറിച്ചു മാറ്റുന്നു. ഗതാഗതത്തിന് തടസ്സം ഉണ്ടാക്കിയ മരത്തിന്റെ കൊമ്പുകൾ അഗ്നിരക്ഷ സേനയും, മരം റവന്യു വകുപ്പ് വിളിച്ചു വരുത്തിയ മരം വെട്ടുകാരനുമാണ് മുറിച്ചു മാറ്റിയത്.
SHARE

കല്ലമ്പലം∙കാലവർഷത്തെ തുടർന്നുള്ള ശക്തമായ മഴയിലും കാറ്റിലും നാവായിക്കുളം പള്ളിക്കൽ മേഖലകളിൽ വ്യാപക നാശം.പള്ളിക്കൽ,പകൽക്കുറി,പ്ലാച്ചിവിള തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി.കറന്റ് കമ്പികൾ പൊട്ടിവീണ് മണിക്കൂറുകളോളം വൈദ്യുത തടസ്സം നേരിട്ടു.പ്ലാച്ചിവിള കലതിപ്പച്ച സ്വദേശിയായ വിക്രമൻപിള്ളയുടെ കന്നുകാലി തൊഴുത്ത് പൊളിഞ്ഞു വീണു.ക്ഷീരകർഷകനായ ഇദ്ദേഹത്തിന്റെ പശുക്കളെ സംഭവസമയത്ത് പുറത്തു കെട്ടിയിരുന്നതിനാൽ  രക്ഷപ്പെട്ടു.നാവായിക്കുളം തലവിളയിൽ സ്വകാര്യ വ്യക്തിയുടെ കൂറ്റൻ മതിലിടിഞ്ഞ് സൈക്കിൾ യാത്രികന് പരുക്കേറ്റു.

കപ്പാംവിള മാടൻകാവ്,ഡീസന്റ്മുക്ക്,മുട്ടിയറ,പുതുശ്ശേരിമുക്ക് പുല്ലൂർമുക്ക്,ഞാറയിൽക്കോണം കുടവൂർ എന്നിവിടങ്ങളിൽ മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി.കുടവൂർ സ്വദേശി നാരായണന്റെ ഒരേക്കറിൽ നട്ടിരുന്ന കുലക്കാറായ വാഴകൾ ഒടിഞ്ഞുവീണു.

മതിൽ തകർന്നു 

  കുറ്റിമൂടിനു സമീപം തകർന്നു വീണ മതിൽ
കുറ്റിമൂടിനു സമീപം തകർന്നു വീണ മതിൽ

ശക്തമായ മഴയിൽ  കുറ്റിമൂട് പ്ലാവോട് വീട്ടിൽ രാഘവൻനായരുടെ വീടിന്റെ    മതിൽ തകർന്നു വീണു. കഴിഞ്ഞ ദിവസമാണ്  സംഭവം. തുടർച്ചയായ മഴയിൽ അടിസ്ഥാനം ഉൾപ്പടെ കുതിർന്ന്  മതിൽ തകർന്നു വീഴുകയായിരുന്നു.   ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

18 വീടുകൾക്ക് നാശം

  കനത്ത മഴയിൽ തകർന്ന വർക്കല കണ്ണംബ മുടയൻവിളാകം വീട്ടിൽ ഷാജിയുടെ വീട്
കനത്ത മഴയിൽ തകർന്ന വർക്കല കണ്ണംബ മുടയൻവിളാകം വീട്ടിൽ ഷാജിയുടെ വീട്

മഴക്കെടുതിയിൽ ചിറയിൻകീഴ് താലൂക്ക് പ്രദേശത്ത്  18 വീടുകൾക്ക് ഭാഗികമായി നാശം സംഭവിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama