go

കൈമാറാം, സ്നേഹപ്പുസ്തകങ്ങൾ

Trivandrum News
SHARE

തിരുവനന്തപുരം ∙ മഴക്കെടുതികളിൽ ദുരിതമനുഭവിക്കുന്ന അര ലക്ഷത്തോളം സ്കൂൾ വിദ്യാർഥികളിൽ ഭൂരിഭാഗത്തിനും പുസ്തകങ്ങളുൾപ്പെടെ നഷ്ടമായി. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ എല്ലാം ഒന്നിൽനിന്നു തുടങ്ങേണ്ട സ്ഥിതിയിലായ ഇവർക്കു തുണയാകാൻ മലയാള മനോരമ ‘നല്ല പാഠ’വും അഖില കേരള ബാലജനസഖ്യവും കൈകോർക്കുന്നു.

കുട്ടികൾ സമാഹരിക്കുന്ന നോട്ട് ബുക്കുകളും മറ്റു പഠനസാമഗ്രികളും 22നു രാവിലെ 10 മുതൽ 5 വരെ മലയാള മനോരമ യൂണിറ്റുകളിൽ എത്തിക്കാം. ഇവ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ദുരിതബാധിത ജില്ലകളിലെ വിദ്യാഭ്യാസ ഓഫിസുകൾ വഴി അർഹരായ കുട്ടികൾക്കു കൈമാറും. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സഹായ വിതരണം. വിവരങ്ങൾക്കു ‘നല്ല പാഠം’ ജില്ലാ കോ–ഓർഡിനേറ്ററുമായി ബന്ധപ്പെടാം.

ഫോൺ: 9447936917

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama