go

മരം കടപുഴകി വീടിനു മേലേക്ക്: നാലു ‌കുട്ടികൾക്ക് പരുക്ക്

trivandrum-yesudas-house
SHARE

വെള്ളറട∙ മരംവീണ് മേൽക്കൂര തകർന്ന വീട്ടിനുള്ളിലുണ്ടായിരുന്ന 4 കുട്ടികൾ തലനാരിഴയ്ക്ക് പരുക്കുകളോടെ രക്ഷപെട്ടു. ഇന്നലെ രാവിലെ 7.30ന് ആഞ്ഞുവവീശിയ കാറ്റിൽ സമീപത്തുനിന്ന പ്ലാവ് കടപുഴകിവീണ് യേശുദാസൻെറ മണ്ണടി മേലെത്തട്ട് പുത്തൻവീടാണ് തകർന്നത്.   യേശുദാസൻെറ മകൾ രജനിയുടെ മക്കളായ ബെന്നി(14),ബഞ്ചമിൻ(13),ലുദിയ(6) മകൻ ബിനുവിൻെറ മകൾ മൂന്നരവയസുള്ള മഹിമ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകി.ആരുടേയും പരുക്ക് ഗുരുതരമല്ല.

കുട്ടികൾ കളിച്ചുകൊണ്ടിരുന്ന മുറിയുടെ മുകളിലാണ് മരം കടപുഴകിവീണത്. മരം ജനൽകട്ടളയിൽ തട്ടി നിന്നതിനാൽ വലിയദുരന്തം ഒഴിവായി. മുതിർന്നവരെല്ലാം വീടിനു പുറത്തും മറ്റു മുറികളിലുമായിരുന്നു. മൺകട്ടകൊണ്ട് നിർമിച്ച വീടിൻെറ മേൽക്കൂര ഭൂരിഭാഗവും തകർന്നിട്ടുണ്ട്. പൊലീസ്,റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama