go

അമിത വേഗതയിൽ എത്തിയ കാറിടിച്ച് പരുക്ക്: പൊലീസുകാരനെ രക്ഷിക്കാൻ ഒത്തുകളി

പേരൂർക്കടയിൽ ഹോം ഗാർഡിനെ ഇടിച്ചിട്ട കാർ
SHARE

തിരുവനന്തപുരം ∙ പേരൂർക്കടയിൽ അമിത വേഗതയിൽ എത്തിയ കാറിടിച്ച് ഹോം ഗാർഡിന് പരുക്കേറ്റ സംഭവത്തിൽ പൊലീസ് ഒത്തു കളി.  അപകട സമയത്ത് വാഹനമോടിച്ചത് പൊലീസുകാരനാണെന്നു സ്ഥീകരിച്ച പൊലീസ് ഉടമയ്ക്കെതിരെ അമിത വേഗതയ്ക്ക് കേസെടുത്തു.പാറശാല ആർ.ടി.ഓഫിസിന് കീഴിൽ കൃഷ്ണ മൂർത്തിയെന്ന ആളിന്റെ പേരിലാണ് വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളിൽ നിന്ന് അപകട സമയത്ത് വാഹനമോടിച്ചതാരാണെന്നു മനസിലാക്കി കേസിൽ അയാളെ പ്രതി ചേർക്കുമെന്നാണ് പൊലീസ് ഭാഷ്യം.

പേരൂർക്കട എസ്.എ.പി ക്യാംപിന് സമീപം ശനിയാഴ്ച രാത്രി ഒൻപതിനായിരുന്നു അപകടം.അമിത വേഗതയിൽ എത്തിയ കാർ ബൈക്കിൽ പോയ ഹോംഗാർഡ് അനിൽകുമാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്നു വാഹനമോടിച്ചയാൾ കടന്നുകളഞ്ഞു. അപകടം ഉണ്ടാക്കിയ കാർ ഓടിച്ചത് എസ്.എ.പി ക്യാംപിലെ തന്നെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ആണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ദ്യക്സാക്ഷികളും ഇത് ശരിവയ്ക്കുന്നു. പൊലീസ് അന്വേഷണത്തിലും ഇത് വ്യക്തമായെങ്കിലും ആളിനെ കണ്ടെത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം.  പരുക്കേറ്റ ഹോം ഗാർഡിന്റെ ചികിത്സാ ചെലവ് ഉൾപ്പെടെ വഹിക്കാമെന്നു വാഗ്ദാനം നൽകി പരാതിയിൽ നിന്ന് പിന്തിരിപ്പിച്ചതായും ആക്ഷേപം ഉയർന്നു കഴിഞ്ഞു. പരുക്കേറ്റയാൾക്ക് പരാതിയില്ലാത്തതിനാലാണ് ഉടമയ്ക്കെതിരെ അമിത വേഗതയ്ക്ക് കേസെടുത്ത് പ്രശ്നം ഒതുക്കി തീർക്കാൻ തീരുമാനിച്ചത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama