go

മഴ മാറി; ഉത്രാടപ്പാച്ചിലിൽ നെടുമങ്ങാട്

thiruvananthapuram news
നെടുമങ്ങാട് ടൗണിലെ വഴിയോര ഓണ വിപണിയിലെ തിരക്ക്.
SHARE

നെടുമങ്ങാട്∙ രണ്ട് ദിവസമായി മഴയ്ക്ക് ശമനമുണ്ടായതോടെ നെടുമങ്ങാട്ട് ഓണ വിപണിയിൽ ഉത്രാട പാച്ചിലിനെയും വെല്ലുന്ന തിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ഇടയ്ക്കിടെ പൊടുന്നനെ ഉണ്ടാകുന്ന മഴ വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഓണത്തിന്റെ വരവ് അറിയിച്ച് ഒരാഴ്ചയ്ക്ക് മുൻപ് തന്നെ വഴിയോര വാണിഭക്കാർ നെടുമങ്ങാട് നഗര മധ്യത്തിലെ റോഡു വക്കിലെ നടപ്പാതകൾ നഗരസഭയുടെ അനുമതിയോടെ കയ്യടക്കി വാണിഭം തുടങ്ങിയിരുന്നു. വഴിയോര വാണിഭക്കാരിൽ മഹാ ഭൂരിപക്ഷവും അന്യ സംസ്ഥാനക്കാരാണ്.

പ്രാധാനമായും തുണിക്കച്ചവടക്കാരാണ് ഇവരിൽ നല്ലൊരു വിഭാഗവും. നൂറ് രൂപ വീതം നിരക്കിലാണ് ഷർട്ട്, മുണ്ട്, കൈലി എന്നിവ വിറ്റഴിക്കുന്നത്. . തുന്നൽ കൂലിയിലും താഴ്ന്ന നിരക്കിലാണത്രെ ഷർട്ട്, പാറ്റ്സ്, നൈറ്റി തുടങ്ങിയവയുടെ വിൽപന. പാന്റ്സ്, ടീഷർട്ടുകൾ, ബനിയൻ, പുതപ്പുകൾ എന്നിവയ്ക്കു പുറമേ സ്ത്രീകൾക്കുള്ള പലതരം ബാഗുകളും കുറഞ്ഞ വില കുറവിൽ വിറ്റഴിക്കുന്നുണ്ട്. ഇവയ്ക്ക് പുറമേ നാടൻ പച്ചക്കറികൾ അടക്കമുള്ളവയും വഴിയോര വിൽപനയ്ക്കായി നിരന്നിട്ടുണ്ട്.

ടൗണിൽ മാർക്കറ്റ് ജം‍ക‍്ഷൻ മുതൽ കച്ചേരിനട ബാങ്ക് ജംക‍്ഷൻ വരെയാണ് വഴിയോര വാണിഭം പൊടിപൊടിക്കുന്നത്. ഇതു കാരണം നിരത്തിലൂടെയുള്ള കാൽനട യാത്രയും ഏറെ ബുദ്ധിമുട്ടിലായി. വഴി വാണിഭം പൊടിപൊടിക്കുന്നത് നഗരത്തിലെ വ്യാപാര സ്ഥാനങ്ങളെ പ്രത്യേകിച്ച് വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ കച്ചവടത്തെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. നഗരസഭ 1000 രൂപ വീതം ഓരോരുത്തരിൽ നിന്നും ഇൗടാക്കിയാണ് പത്താം തീയതി വരെ വഴിയോര വാണിഭക്കാർക്ക് കച്ചവടത്തിന് അനുമതി നൽകിയിരിക്കുന്നത്. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama