go

ദുരിതകാലം കഴിഞ്ഞു; രമണിക്ക് ഇനി സ്വന്തമായി വീട്

thiruvananthapuram-devasyam
ദേവസ്വം ബോർഡ് ശരണാശ്രയം പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രമണിക്ക് കൈമാറുന്നു.
SHARE

വെള്ളറട (തിരുവനന്തപുരം)∙ സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുകയായിരുന്ന രമണിയുടെ ദുരിതജീവിതത്തിനു തണലേകി ഏറ്റുമാനൂരപ്പന്റെ കരുണപോലെ ഗൃഹവും ഗൃഹപ്രവേശവും. രമണിയെ കേരളം ഒരിക്കലും മറവിയുടെ കയത്തിലേക്ക് എറിഞ്ഞുകളയില്ല. ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹ മോഷണം തെളിയിച്ചതു രമണിയുടെ പരീക്ഷക്കടലാസായിരുന്നു.

thiruvananthapuram-devasyam-
രമണിയ്ക്കു നിർമിച്ച വീട്.

രമണിയുടെ പ്രാരബ്ധങ്ങൾ അടുത്തയിടെ മനോരമ ഓൺലൈനാണു പുറത്തുകൊണ്ടുവന്നത്.  തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ രംഗത്തുവന്നു. ബോർഡിന്റെ ശരണാശ്രയം പദ്ധതിയിൽ നിർമിച്ച വീടിന്റെ (ശാസ്താ നിലയം) താക്കോൽ രമണിക്കു മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. പദ്ധതിയുമായി സഹകരിച്ച് അയ്യപ്പ ഭക്തരായ  ഉണ്ണികൃഷ്ണൻ പോറ്റി, അനിൽ, രമേശ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് 650 ചതുരശ്ര അടിയിൽ 2 കിടപ്പു മുറികളുള്ള വീട് നിർമിച്ചത്.

ഇവരുടെ കമ്പനിയിൽ അയ്യപ്പൻ നാലാമത്തെ പങ്കാളിയാണ്. ലാഭ വിഹിതത്തിൽ അയ്യപ്പനു ലഭിക്കുന്ന പങ്കുപയോഗിച്ചാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. സർക്കാർ വിട്ടുവീഴ്ചയില്ലാതെ അയ്യപ്പഭക്തരുടെ വിശ്വാസം സംരക്ഷിക്കുമെന്നും അതോടൊപ്പം നിയമവാഴ്ച ഉറപ്പാക്കുന്നതിനായി സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നും കടകംപള്ളി പറഞ്ഞു. വിശ്വാസ സംരക്ഷണം സർക്കാരിൻെറ മുഖമുദ്രയാണ്. നന്മനിറഞ്ഞ പ്രവൃത്തികൾ നടക്കുന്നിടത്തേ ഈശ്വര സാന്നിധ്യമുണ്ടാകൂ.

രാവിലെ മുതൽ വൈകിട്ടു വരെ മറ്റുള്ളവരെ ദ്രോഹിച്ചശേഷം നല്ലവസ്ത്രങ്ങളിഞ്ഞു ക്ഷേത്രസന്നിധിയിൽ പോയി കാണിക്കയിട്ട് ആഞ്ഞുതൊഴുന്നവർ മണ്ഡശിരോമണികളാണ്. തങ്ങൾ ചെയ്യുന്ന നീചപ്രവൃത്തികളും ഈശ്വരൻ കണ്ടുകൊണ്ടിരിക്കുകയാണെന്ന വിവരം അവർ അറിയുന്നില്ല. കുറച്ചു പണം ഭണ്ഡാരത്തിലിട്ടാൽ പ്രസാദിക്കുന്നവനല്ല ഈശ്വരൻ എന്ന് മനസ്സിലാക്കണം. ലോകസഭാ തിരഞ്ഞെടുപ്പുവേളയിൽ നുണപ്രചാരണത്തിൻെറ പ്രളയമുണ്ടായെന്നും, സത്യം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സി.കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama