go
09 August 2020

നെയ്യാറ്റിൻകര:ആറാലുംമൂട് പത്താംകല്ല് ‘സദാശിവ’ത്തിൽ നാഗമ്മാൾ (93) അന്തരിച്ചു. മക്കൾ: വി.എൻ.ഉഷകുമാരി, ലതകുമാരി, മിനികുമാർ, പരേതരായ മുരളീധരൻ, ജയകുമാർ, രാജ്കുമാർ. മരുമക്കൾ: തങ്കകുമാരി, അശോകൻ, ഓമന, ധന്യ, പരേതനായ സദാശിവൻ. സഞ്ചയനം ചൊവ്വ 9ന്.

ഇടവ:കാട്ടുവിള അനുഗ്രഹയിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ജെ.അംബിക (61) അന്തരിച്ചു. മക്കൾ: ശൈലേഷ് കുമാർ, വീണ. മരുമക്കൾ: ജയശ്രീ, അനീഷ്കുമാർ. സഞ്ചയനം ബുധൻ 8ന്.

പേയാട്:മൂങ്ങോട് മംഗ്ലാവ് വീട്ടിൽ പരേതനായ തങ്കപ്പൻനാടാരുടെ ഭാര്യ ശാന്തമ്മ (75) അന്തരിച്ചു. മക്കൾ: സുരേഷ്, അംബിക, ശ്രീകല. മരുമക്കൾ: അനു, സുരേന്ദ്രൻ, രാജേഷ്. മരണാനന്തരചടങ്ങ് ചൊവ്വ 9ന്.

കിളിമാനൂർ:പാപ്പാല കാനാറ കോണത്ത് വീട്ടിൽ നേവി റിട്ട.ഉദ്യോഗസ്ഥൻ എസ്.ചന്ദ്രശേഖര വാര്യർ (84) മാനന്തവാടിയിൽ മകളുടെ വസതിയിൽ അന്തരിച്ചു. ഭാര്യ: രാജലക്ഷ്മി വാരസ്യാർ. മക്കൾ: രാജശേഖർ, രാജി. മരുമക്കൾ: സുരേന്ദ്ര നാഥ്‌ (റിട്ട.ചീഫ് വെറ്റിനറി ഓഫിസർ), ഡോ .സുമാഭായി (അസി.പ്രഫസർ, മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം).

തിരുവനന്തപുരം:കുമാരപുരം മുള്ളുവിള വീട്ടിൽ എസ്.കുട്ടപ്പൻ (78) അന്തരിച്ചു. ഭാര്യ: പി.പത്മ. മക്കൾ: കെ.പ്രവീൺ സാബു, നവീൻ സാജു, പ്രദീപ് സജി. മരുമക്കൾ: ദീപ, അമ്മു, എസ്.ആർ.ഷീബ. സഞ്ചയനം ചൊവ്വ 8ന്.

പൂഴനാട്‌:കരുമണ്ണറകോണത്തു വീട്ടിൽ അമ്മുക്കുട്ടി അമ്മ (100) അന്തരിച്ചു. മക്കൾ: രത്നമ്മ, സുഭദ്രാമ്മ, ശാന്തമ്മ, രാമചന്ദ്രൻ നായർ, ഇന്ദിരാദേവി. മരുമക്കൾ: നാഗപ്പൻ നായർ, കേശവൻകുട്ടിനായർ, തങ്കപ്പൻ നായർ, ഉഷാചന്ദ്രൻ, കുട്ടപ്പൻ നായർ. സഞ്ചയനം ചൊവ്വ 8.30ന്.

പേയാട്:മൂങ്ങോട് മുക്കംപാലമൂട് സന്തോഷ് ഭവനിൽ ഗോപിനാഥൻനായരുടെ ഭാര്യ രമാദേവി (67) അന്തരിച്ചു. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: ബീന, ലക്ഷ്മിപ്രിയ. സഞ്ചയനം വ്യാഴം 8ന്.

നരുവാമൂട്:മച്ചേൽ ശിവജിപുരം സുരമ്യത്തിൽ പരേതനായ ഭാസ്കരൻആശാരിയുടെ ഭാര്യ എ.രാജമ്മ (77) അന്തരിച്ചു. മക്കൾ: രാമചന്ദ്രൻ (കെഎസ്ആർടിസി), ജലജ, സുജി. മരുമക്കൾ: ജയകുമാർ (പൊലീസ്), കുമാർ (ഡിആർഡിഒ). സഞ്ചയനം വ്യാഴം 8.30ന്.

കാരയ്ക്കാമണ്ഡപം:കാരയ്ക്കാട് ലെയിൻ മേലെ നടുവത്തുവിള ഫിർദൗസിൽ ഷംസീർ (52) അന്തരിച്ചു. ഭാര്യ: സുൽഫത്ത്. മക്കൾ: തസ്‌ലീം, തസ്നി.

പൂഴിക്കുന്ന്:പോരന്നൂർ ഏറ്റാംകോട് ദാസവിലാസത്തിൽ ദാസൻ നാടാരുടെ ഭാര്യ കുഞ്ഞാലി (76) അന്തരിച്ചു. മക്കൾ: സുശീലൻ, ചന്ദ്രിക, സാംകുട്ടി. മരുമക്കൾ: കുമാരി, അപ്പുക്കുട്ടൻ, സിന്ധു. സഞ്ചയനം നാളെ 9ന്.

നെടുമങ്ങാട്:വിതുര ചെറ്റച്ചൽ കൊന്നമൂട് വീട്ടിൽ ദൂരദർശൻ കേന്ദ്രം റിട്ട.എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ജയകുമാറിന്റെയും ജെ.കൃഷ്ണവേണിയുടെയും മകൻ ബൈജുകുമാർ (35) അന്തരിച്ചു. സഞ്ചയനം ഇന്ന് 9ന്.

വലിയതുറ:സലോമി വില്ലയിൽ പരേതനായ പീറ്റർ മരിയദാസിന്റെ ഭാര്യ ആഗ്‌നസ് മരിയദാസ് (86) അന്തരിച്ചു. മക്കൾ: എഗ്ഗി ജോസഫ്, മേരി ജൂലിയാന, ജറോം സേവ്യർ, സലോമി, റീറ്റാ, പരേതനായ ടൈറ്റസ് മരിയാദാസ്. മരുമക്കൾ: സീറ്റ ടൈറ്റസ്, ത്രേസ്യാമ്മ ജോസഫ്, മേരി ജൂഡ്, ബോണി ഫേസ്, പരേതരായ ഡേവിഡ്, ഡൊമനിക്.

കാട്ടാക്കട:കഞ്ചിയൂർകോണം വയക്കൽ അനുഷയിൽ പരേതനായ പിആർ വില്യം എച്ച്എസ് റിട്ട. അധ്യാപകൻ കെ.വേലായുധൻ നായരുടെ ഭാര്യ നേമം വിക്ടറി ഗേൾസ് എച്ച്എസ് റിട്ട. അധ്യാപിക എൽ.വസന്തകുമാരി അമ്മ (87) അന്തരിച്ചു. മകൻ: വി.വി.അനൂപ് (സൈക്കോളജിസ്റ്റ്, കെവിഎൻ ഫാൻസി കാട്ടാക്കട). സഞ്ചയനം വ്യാഴം 8.30ന്.

വെള്ളനാട്:ഭഗവതിപുരം സുരേഷ് ഭവനിൽ ചന്ദ്രമോഹനൻ പിള്ള (52) അന്തരിച്ചു.ഭാര്യ: കവിത. മകൾ: അജ്ഞന. സഞ്ചയനം വ്യാഴം 9ന്.

ശ്രീകാര്യം:പൗ‍‍‍ഡിക്കോണം ദേശാഭിമാനി റോഡിൽ കോണത്ത് പുത്തൻ വീട്ടിൽ പരേതനായ വാസവന്റെ ഭാര്യ സി.ശ്രീമതി (88) അന്തരിച്ചു. മക്കൾ: ജഗദീശ്വരി, കുശലകുമാരി, അനിത. മരുമക്കൾ: മോഹനൻ, ശൈലജൻ, പരേതനായ ശശിധരൻ. സഞ്ചയനം ചൊവ്വ 8ന്.

ആറ്റിങ്ങൽ:ചാത്തമ്പറ കുന്നുവാരം ജെ.എസ് വിഹാറിൽ റിട്ട.എച്ച്എം വി.സരസമ്മ (79) അന്തരിച്ചു. മക്കൾ: പ്രഫ.ജെ.എസ്.ജയകുമാർ, സതി (എച്ച്എം, വിഎച്ച്എസ്എസ്, ആലംകോട്), സിന്ധു, സന്ധ്യ. മരുമക്കൾ: ജി.മുരളീധരൻ, സി.രാജേന്ദ്രൻ, കെ.രതീഷ്, ജെ.അംബികാദേവി. ബുധൻ 8.30ന്.

മുടപുരം:കുറക്കട കൈലാത്തുകോണം വിളയിൽ വീട്ടിൽ രാജമ്മയുടെ മകളും മോഹനന്റെ ഭാര്യയുമായ ബിന്ദു (43) അന്തരിച്ചു. മക്കൾ: അജി, അജിത്ത്. സഞ്ചയനം ബുധൻ 8.30ന്

മൺവിള:കിഴക്കുംകര വിളയിൽ വീട്ടിൽ മോഹനൻ (55) അന്തരിച്ചു. സംസ്കാരം ഇന്ന്. ഭാര്യ: ശോഭ. മക്കൾ: അരുൺ, അശ്വതി. മരുമക്കൾ: മീനു, ജോയി.

തിരുവനന്തപുരം:കവി‌യും ബാലസാഹിത്യകാരനുമായിരുന്ന എൻ.ഗോവിന്ദൻ (കരുങ്കുളം ജി–83) മുട്ടട ഗാന്ധിസ്മാരക നഗർ ജിഎസ്എൻ–70ൽ അന്തരിച്ചു. കാർഷിക സർവകലാശാല റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ജെ.തങ്കം. മക്കൾ: ജയ്‌ലാൽ, ഷൈലാൽ. മരുമക്കൾ: ജോളി വർഗീസ്, സൗമ്യ.

തിരുവനന്തപുരം:അമ്പലത്തറ എടിആർഎ–63 റാം കണ്ടത്ത് വീട്ടിൽ കെ.സത്യൻ (83) അന്തരിച്ചു. ഭാര്യ: സൈരന്ധ്രി. മക്കൾ: ബിജു, ബിനു, ബീന. മരുമക്കൾ: മണികണ്ഠൻ, രാഗിണി, ഗായത്രി. സഞ്ചയനം വ്യാഴം 8ന്.

തിരുപുറം:പുറുത്തിവിള വാറുവിള വീട്ടിൽ പരേതനായ കെ.മുത്തയ്യൻ നാടാരുടെ ഭാര്യ റിട്ട.അധ്യാപിക ആർ. മേരി (77) അന്തരിച്ചു. മക്കൾ: ഷാജി കുമാർ, ഷീജ കുമാരി. മരണാനന്തരചടങ്ങ് ​ഇന്ന് 10ന്.

നെയ്യാറ്റിൻകര:മരുതത്തൂർ കാരുണ്യനിവാസിൽ സുനിൽകുമാർ (52) അന്തരിച്ചു. ഭാര്യ: സുഗന്ധി സുനിൽ. മക്കൾ: അഭിഷേക് സുനിൽ, ഗ്രീഷ്മ സുനിൽ. മരുമകൻ: ഡി.സജിൻ. മരണാനന്തരചടങ്ങ് ഇന്ന് 3ന്.

വെമ്പായം:നെടുവേലി കൊഞ്ചിറ മറവത്ത് വീട്ടിൽ പരേതരായ ശിവശങ്കരപിള്ളയുടെയും വിജയമ്മയുടെയും മകൻ ഹോർട്ടികോർപ്പ് സൂപ്പർവൈസർ മറവത്ത് എസ്.വിജയകുമാർ (48) അന്തരിച്ചു. ഭാര്യ: അർച്ചന (വേറ്റിനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ). സഞ്ചയനം നാളെ 9ന് നന്നാട്ട്കാവ് മറവത്ത് വീട്ടിൽ.

വർക്കല:പനയറ എസ് വി നിവാസിൽ പരേതനായ കെ.ശശിധരന്റെ ഭാര്യ പനയറ എസ്എൻവിഎച്ച്എസ് റിട്ട. അധ്യാപിക എസ്.ഇന്ദിരാഭായി (73) അന്തരിച്ചു. സംസ്‌കാരം ഇന്ന് 1ന്. മക്കൾ: സ്മിത (അധ്യാപിക, ഗവ.എച്ച്എസ്എസ്, പാളയംകുന്ന്), വിമൽ കുമാർ (ദുബായ്). മരുമക്കൾ: സോണി (കെഎസ്ആർടിസി), അശ്വതി.

വെള്ളായണി:പ്ലാവൂർ അംബിക വിലാസത്തിൽ ഐഎച്ച്ആർഡി ജീവനക്കാരൻ വിനോദ് കുമാർ (52) വെള്ളായണി, ഊക്കോട് വേവിള നഗർ ശ്രീലകത്ത് അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ:ശ്രീകല.

തിരുവനന്തപുരം:നിറമൺകര വിനായക നഗർ വിഎൻഎ 52 ടി.സി 55\610 (1)ൽ പരേതനായ പിഡബ്ലുഡി റിട്ട.എക്സിക്യൂട്ടീവ് എൻജിനീയർ ടി.എസ്.സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ സരസ്വതി അമ്മാൾ (89) അന്തരിച്ചു. മക്കൾ: എസ്.ശിവരാമകൃഷ്ണൻ (ക്രിസാറ്റ് റിട്ട.സയിന്റിസ്റ്റ് ), ടി.എസ്.രങ്കനായകി (ചെന്നൈ, എജീസ് ഓഫിസ്). മരുമക്കൾ: വത്സല എസ്.കൃഷ്ണൻ, എൻ.വിശ്വനാഥൻ.

കോവളം:വെണ്ണിയൂർ ആലുവിളവിജയ വിലാസത്തിൽ ടി.വിജയൻ (75) അന്തരിച്ചു. ഭാര്യ: വസന്തകുമാരി (റിട്ട. എച്ച്.എം) മക്കൾ: വിജില, ബൈജു, അരുൺ. മരുമക്കൾ: റസൽ സോളമൻ, ജെഎസ്.റീന, റീജ. മരണാനന്തരചടങ്ങ് ചൊവ്വ 9ന്.

കോവളം:പള്ളം നമ്പന്റെതോട്ടം അശ്വതി ഭവനിൽ ശേഖരൻ (62) അന്തരിച്ചു. ഭാര്യ: സരസ്വതി. മക്കൾ: അനു എസ്.ശേഖർ, സാനു എസ്.ശേഖർ, എസ്.എസ്.അശ്വതി. മരുമകൾ: ശ്രീലക്ഷ്മി. മരണാനന്തരചടങ്ങ് വ്യാഴം 8ന്.

കുടപ്പനക്കുന്ന്:സ്മിത ഭവനിൽ ഡോ.കെ.വിക്രമൻ (73) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: സരസമ്മ. മക്കൾ: ഡോ.സ്മിത വിക്രമൻ, സെറോഷ്. കെ.വിക്രമൻ, സെർജി. കെ.വിക്രമൻ. മരുമക്കൾ: ഡോ.ജി.സജീഷ്, ദിവ്യ കൃഷ്ണൻ.

ചെമ്പഴന്തി:അണിയൂർ വൈഷ്ണവത്തിൽ പരേതനായ ഗോവിന്ദപിള്ളയുടെയും ലീലാമ്മയുടെയും മകൻ ജി.ബൈജുകുമാർ (47) അന്തരിച്ചു. ഭാര്യ: അർച്ചന ബൈജു. മക്കൾ: വൈഷ്ണവി ബി.കുമാർ, വൈഷ്ണ ബി.കുമാർ.

Snap By: : Saji k Varghese
Post Your Snaps
Post Your News