മണലിപ്പുഴ സംരക്ഷണം: മഴനടത്തം സംഘടിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആമ്പല്ലൂർ ∙ മണലിപ്പുഴ സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴനടത്തം കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ. കെ.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എസ്.ശിവദാസ് അധ്യക്ഷനായിരുന്നു. എറവക്കാട് കുടിവെള്ള പദ്ധതി പരിസരത്തുനിന്നാരംഭിച്ച കാൽനട ജാഥ പുതുക്കാട് എസ്‌ഐ എം.കെ.തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

പുഴയിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങൽ മണലിപ്പുഴയിലും കരുവന്നൂർ പുഴയിലുമുള്ള കുടിവെള്ള പദ്ധതികളെ ദോഷകരമായി ബാധിക്കുന്നതായി വിലയിരുത്തി. ചണ്ടിയും കുളവാഴയും അമിതമായി വളരുന്നതും വെള്ളത്തിൽ രാസമാലിന്യങ്ങൾ കലരുന്നതും വലിയ ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമെന്നതിനാൽ ഇവ തടയാൻ അടിയന്തര നടപടികൾ വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. നെന്മണിക്കര യൂണിറ്റ് പ്രസിഡന്റ് കെ.കെ.ഉണ്ണിക്കൃഷ്ണൻ, കെ.കെ.അനീഷ്‌കുമാർ, പി.കെ.അജയ്കുമാർ. കെ.കെ.അബ്ദുൽ ഗഫൂർ, ടി.ശ്രീനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.