വിവേകോദയത്തിന് സ്വന്തം കലണ്ടർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻ‌ഡറി സ്കൂൾ വിദ്യാർഥികൾ വാർഷിക കലണ്ടറുമായി. തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻ‌ഡറി സ്കൂൾ വിദ്യാർഥികൾ വാർഷിക കലണ്ടറുമായി.

തൃശൂർ ∙ ഒരു വർഷത്തെ മുഴുവൻ പാഠ്യപാഠ്യേതര പ്രവർ‌ത്തനങ്ങളും സമയബന്ധിതമായി ചിട്ടപ്പെടുത്തി വാർഷിക കലണ്ടർ അച്ചടിച്ച് വിദ്യാർഥികളിലെത്തിച്ചിരിക്കുകയാണ് വിവേകോദയം ബോയ്സ് ഹയർ സെക്കൻ‌ഡറി സ്കൂൾ.

ജൂൺ ഒന്നിന് സ്കൂൾ തുറന്നതു മുതൽക്ക് ഓരോ മാസവും നടത്തുന്ന പരിപാടികളും പരീക്ഷാ മൂല്യ നിർണയ തീയതികളും ദിനാചരണങ്ങളും കലാ കായിക മേളകളുടെ തീയതിയും കൃത്യമായി എന്ന് നടക്കുമെന്ന് കുട്ടികൾക്ക് അധ്യയന വർഷത്തിന്റെ തുടക്കം തന്നെ അറിയാൻ കഴിയുന്നു.

കഴിഞ്ഞ വർഷം നടന്ന പരിപാടികളുടെ ‘ഫേട്ടോ ക്ലിപ്പിങ്സും കലണ്ടറിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓരോ വിദ്യാർഥിയുടെയും പഠന മുറിയിൽ  കലണ്ടർ കാണുമ്പോൾ രക്ഷിതാക്കൾക്കും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം ലഭിക്കും.സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ കലണ്ടറിന്റെ പ്രകാശനം നടന്നു. ഹെഡ്മാസ്റ്റർ രാജേഷ് വർമ, ഗിരീഷ് കുമാർ, അനൂപ്, അജിത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.