go

സ്വാമി സച്ചിദാനന്ദയുടെ ജന്മദിനം ആഘോഷിച്ചു

SHARE

ചാലക്കുടി ∙ ശ്രീനാരായണ ഗുരുദേവദർശനം രാജ്യത്തിനകത്തും പുറത്തും പ്രചരിപ്പിക്കുന്നതിൽ സ്വാമി സച്ചിദാന്ദ നടത്തുന്ന പ്രവർത്തനങ്ങൾക്കു സമാനതകളില്ലെന്ന് മാവേലിക്കര സച്ചിദാനന്ദ ആശ്രമം മഠാധിപതി സ്വാമി കുട്ടപ്പ അഭിപ്രായപ്പെട്ടു. ഗായത്രി ആശ്രമം മഠാധിപതിയും ശിവഗിരി മഠാംഗവുമായ സ്വാമി സച്ചിദാനന്ദയുടെ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി സച്ചിദാനന്ദ കാൽ നൂറ്റാണ്ടായി നടത്തിവരുന്ന ശ്രീനാരായണ ദിവ്യപ്രബോധന യജ്ഞത്തിലൂടെ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് പുത്തനുണർവ് ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ മൂവ്മെന്റ് ചെയർമാൻ എസ്. സുവർണകുമാർ അധ്യക്ഷത വഹിച്ചു.എസ്എൻഡിപി യോഗം ഇൻസ്‌പെക്ടിങ് ഓഫിസർ കെ.ആർ. ഗോപാലൻ, യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, സാഹിത്യകാരൻ എം.കെ. ഹരികുമാർ, ടൗൺ ഇമാം കെ.എസ്. ഹുസൈൻ, പി.ഡി. ജയപാൽ, ടി.കെ. സന്തോഷ്, വി.പി. സുഗുണൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama